വ്യാഴാഴ്‌ച, ഡിസംബർ 15, 2005

അവള്‍!!!

നിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.

ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു... പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട്‌ സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത്‌ അമ്മൂമ്മയുടെ നേതൃത്വത്തില്‍‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത്‌ അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.

അവരിലൊരുപാട്‌ പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന്‌ വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍.... നൊന്ത്‌ പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച്‌ വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.

കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച്‌ നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **

ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത്‌ പോലെയാകില്ലേ അത്‌ എന്നവരില്‍ ചിലര്‍ക്ക്‌ ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.

കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട്‌ തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല...!!

* ആയുധങ്ങള്‍ : പേന്‍ ചീപ്പ്‌, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ്‌ കൊണ്ട്‌ ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍

14 അഭിപ്രായങ്ങള്‍:

12/15/2005 11:38:00 AM ല്‍, Blogger രാജ് പറഞ്ഞു...

പിടിച്ചു് മൊട്ടയടിച്ച്യാല്‍ മത്യാര്‍ന്നില്ലേ? വെറുതേ ഡി.ഡി.റ്റീ പാഴാക്കി ;)

 
12/15/2005 11:55:00 AM ല്‍, Blogger സു | Su പറഞ്ഞു...

ഇനി ഒരു എക്സ്പേർട്ടിന്റെ ആവശ്യം വന്നാൽ എന്നെ വിളിക്കാൻ മടിയ്ക്കരുത് ;)

 
12/15/2005 12:17:00 PM ല്‍, Blogger reshma പറഞ്ഞു...

D.D.T തലേൽ തേക്കേ??!!

 
12/15/2005 08:03:00 PM ല്‍, Blogger myexperimentsandme പറഞ്ഞു...

ഞാനും ആലോചിക്കുകയാരിരുന്നു,........ എങ്ങിനെയിങ്ങിനെയൊക്കെ എഴുതാൻ പറ്റുന്നതെന്ന്..
ഇപ്പോ ടെക്നിക്കു പിടികിട്ടി....

DDT

അങ്ങിനെയാണെങ്കിൽ ഈ താരൻ പോകാൻ എൻഡോസൾഫാൻ മതിയാകുമല്ലേ.... ഒന്നു നോക്കണം. ഹെലികോപ്റ്ററിൽ അങ്ങു ചീറ്റിച്ചാൽ മതിയല്ലോ.

 
12/16/2005 06:42:00 AM ല്‍, Blogger Adithyan പറഞ്ഞു...

കൊറച്ചും കൂടെ എഫക്ടീവായിട്ട്‌ ഒരു ബസൂക്ക തലക്കു നേരെ വിടാരുന്നു... അല്ലെങ്കിൽ ഒരു എകെ 47 വെച്ചു ഒരു 14 റൌണ്ട്‌ വെടി... അതുമല്ലെങ്കിൽ മിനിമം ഒരു ഹാന്ഡ്‌ ഗ്രനേഡ്‌ എങ്കിലും തലയിൽ എറിഞ്ഞു പൊട്ടിക്കാരുന്നു...
ഓൾ ക്ലിയർ ആയി കിട്ടിയേനെ...

:_D

 
12/16/2005 06:45:00 AM ല്‍, Blogger Adithyan പറഞ്ഞു...

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

 
12/17/2005 06:24:00 AM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

ഒരഭിമന്യുവിനെപ്പോലെ അല്ല ഒരു ത്സാന്‍സി റാണിയെപോലെ പൊരുതി മരിച്ച അവളെക്കുറിച്ചെഴുതാന്‍ ഇവിടാരുമില്ലേ?

 
12/17/2005 06:37:00 AM ല്‍, Blogger അതുല്യ പറഞ്ഞു...

കുട്ട്യേടത്തി, പണ്ട് എന്റെ തലിയിലൊക്കെ പേൻ പോകാൻ ചന്ദനം വാരി തേയ്കുമായിരുന്നു.

എന്നാലും പേനുണ്ടായാൽ ബോറടി കുറഞ്ഞു കിട്ടും. പ്രത്യേകിച്ചു പഠിയ്കാനിരിക്കുമ്പോ :)

 
12/17/2005 11:03:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

പെരിങ്ങോടരേ,
യാതോരു പ്രയോജനവുമില്ലാത്ത ഈ തല തന്നെ അങ്ങ്‌ വെട്ടി കളഞ്ഞാല്‍ പോരായിരുന്നോ അവര്‍ക്കെന്ന് ഞാന്‍ ആലോചിക്കാറുണ്ട്‌ :))

സൂ,
expert help വേണം.. പക്ഷേ വില്ലന്‍ പേനല്ല.. താരനാനെണെന്ന് മാത്രം... (പേനുകള്‍ക്കൊക്കെ വംശനാശം സംഭവിച്ചോ സൂ, അതോ ഇപ്പോളും ഇസ്കൂളില്‍ പടിക്കണ പിള്ളങ്ങളുടെ ഒക്കെ തലയിലവറ്റകളുണ്ടോ ? ). anti dandruff shampoo എന്നൊന്നും പറഞ്ഞ്‌ കളയല്ലേ.. വേറെന്തെങ്കിലും പൊടിക്കൈ (അറ്റകൈ ആയാലും മതി ) അറിയമെങ്കില്‍ പറഞ്ഞു തരാമോ ?

എന്റെ രേഷ്മ കുട്ടിയേ, ( ബ്ലോഗ്‌ മുതശ്ശി ആണല്ലേ !!! )

പഴയ അമ്മച്ചിമാരുടെ ഒരോരോ കാര്യങ്ങളങ്ങനെ ഒക്കെയാണേ.. തലക്ക്‌ തീ ഇടാത്തത്‌ ഭാഗ്യം!!!

വക്കാരി,
എന്‍ഡോസള്‍ഫാന്‍ എന്തായി ??? ഉദ്യമം വിജയിച്ചാല്‍ എന്നെ അറിയിക്കുക..

ആദിത്യോ, അത്രക്കൊക്കെ വേണോ ? കഴുത്തിന്റെ മോളില്‍ തല ഇല്ലാതെ എന്നെ കണ്ടാല്‍ ഭയങ്കര വൃത്തികേടാരിക്കും..

സാക്ഷി, :))

അതുല്യാ ചേച്ചി,
കഥകളെല്ലാം വളരെ വളരെ നല്ലത്‌.. comment ഇടുന്നില്ലെന്നെ ഉള്ളൂ.. ഒന്നുവിടാതെ എല്ലാം വായിക്കണുണ്ട്‌... പലവട്ടം..

പേനുണ്ടെങ്കില്‍ വെറുതെ ഇങ്ങനെ തലയിലൂടെ വിരലോടിച്ച്‌ തപ്പിക്കൊണ്ടിരിക്കാന്‍ രസമുണ്ടല്ലേ ?

ബ്ലോഗ്‌ സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി.

 
12/18/2005 01:03:00 AM ല്‍, Blogger അതുല്യ പറഞ്ഞു...

Kuttyedathi അയ്യോ, താരനാണോ? കുറുക്കിയെടുത്ത ചായ വെള്ളം, (2 ഗ്ലാസ്സിനു 5 സ്പൂണ് ചായപ്പൊടി) 2 നാരങ്ങ നീർ കലർത്തി, നല്ലവണ്ണം തേയ്യ്ചു പിടിപ്പിച്ചു, തൈർ ഉപയോഗിച്ചു കഴുകുക. ഒരു മാസം മൂന്ന് തവണ. സംഗതി ക്ലീൻ ആവും.

 
12/18/2005 01:22:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

അതിലുമെളുപ്പവഴിയുണ്ടതുല്യേ.

തലമുടി പറ്റെ വെട്ട്റ്റിക്കളയുക അപ്പോ താരൻ തേകിവറ്റിച്ച കുളത്തിലെ ആമ്പലിലപോലെ തലയിൽ പറ്റിക്കിടക്കും. ആശാരിയുടെ അടുത്തു നിന്നും ഒരു പുതിയ ചിന്തേര് (spokeshave) കടം വാങ്ങി ആരോടെൻകിലും മൊട്ടത്തലയൊന്നു ചിന്തേരിട്ടു തരാൻ പറയുക. ക്ലീൻ.

 
12/25/2005 10:55:00 AM ല്‍, Blogger Kiranz..!! പറഞ്ഞു...

ayyo chettanmaare...chechimaare..ningal engineyaa eee malayalathil type cheythu vachekkunne ?? hoooo...!!
Oru blog shishuvinte andhya koodhaashakkulla commentz ippo return kittum..eeeeswaraaaaaa...

 
12/27/2005 03:24:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

kuttyedathi...
nalla thamasha..enikkishtayi ee katha..engane okke ezhuthan nalla oru kazhivu thanne tto...nikku padanae ariyoo..pinne kurachu kavithakal kurikkum...engine ezhuthum ee malayalathil..onnu paranju tharanee tto...

 
9/22/2008 08:30:00 AM ല്‍, Blogger ഷിബിന്‍ പറഞ്ഞു...

എന്‍റെ മാതാവേ.... DDT....... സയനൈഡ് ആകാഞ്ഞത് ഭാഗ്യം....

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം