ബുധനാഴ്‌ച, ജൂലൈ 14, 2010

നന്ദി ഞാനെങ്ങനെ ചൊല്ലേണ്ടൂ..

അമ്മയെന്നു കേൾക്കുമ്പോൾ മനസ്സിലേയ്ക്കു വരുന്ന ഒരേയൊരു മുഖം ഈ അമ്മയുടേതാണ്‌ (വല്യമ്മച്ചി - അപ്പന്റെ അമ്മ ).

പോകാന്‍ മറ്റൊരിടമില്ലാതെ വന്നു കൂടിയ ഞങ്ങൾ മൂന്നിനെയും തള്ളക്കോഴി ചിറകിന്റെ അടിയിൽ കാക്കുന്നതു പോലെ കാത്തു പരിപാലിച്ച അമ്മ.

ചോറിന്റെ മുൻപിൽ വന്നിരിക്കുമ്പോഴും കുത്തു വാക്കുകൾ കൊണ്ടു വേദനിപ്പിച്ചിരുന്നവരെ കൊത്തിയോടിച്ചിരുന്ന തള്ളക്കോഴി.

ബാല്യത്തിന്റെ ഒരു ഘട്ടത്തിൽ കണ്ണുനീരിന്റെ ഉപ്പു ചേരാത്ത ചോറുണ്ടിട്ടുള്ളത്‌, ഈ അമ്മ വിളമ്പി തന്നിരുന്ന ദിവസങ്ങളിൽ മാത്രം.

ചെണ്ടൻ കപ്പ പുഴുങ്ങി, പച്ച മുളകു പൊട്ടിച്ചാലും, അതിന്റെ ഒരോഹരി ഞങ്ങൾക്കു മൂന്നിനും വേണ്ടി മാറ്റി വച്ചിരുന്ന അമ്മ.

സ്നേഹത്തിന്റെ നിറകുടമായിരുന്ന അമ്മ. പക്ഷേ വളരെ കർക്കശക്കാരിയുമായിരുന്നു.

ജീവിക്കാൻ പഠിപ്പിച്ചത്‌ ഈ അമ്മയാണ്‌.

ഒരു കുടുംബിനിയെന്ന നിലയിൽ, ഒരു വീട്ടമ്മയെന്ന നിലയിലെനിക്കെന്തെങ്കിലും ചെയ്യാനറിയുമെങ്കിൽ, അതെല്ലാം ഈ അമ്മ ചെയ്യുന്നതു, കണ്ടു പഠിച്ചതു മാത്രം. അമ്മ വച്ചിട്ടില്ലാത്ത ഒരു കൂട്ടാനും ഇന്നും മെനയായിട്ട്‌ വയ്ക്കാനെനിക്കറിയില്ല. (ലാപ്റ്റോപ്പിൽ റെസിപ്പി തുറന്നു വയ്ക്കാതെ ). അമ്മ വച്ചു കണ്ടിട്ടുള്ള കൂട്ടാനുകളും പലഹാരങ്ങളും, കണ്ണു കെട്ടിയാണെങ്കിലും ഉണ്ടാക്കാനറിയാം താനും.

വൃത്തിയുടേ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതും ഈ അമ്മ തന്നെ. അമ്മയെ പോലെ വൃത്തിയും വെടിപ്പുമുള്ള ഒരു സ്ത്രീയെ ജീവിതത്തിലിന്നു വരെ വേറെ കണ്ടിട്ടില്ല. അരികും മൂലയും ചേർത്ത്‌, വെടിപ്പായിട്ട്‌ മുറ്റമടിക്കാൻ പഠിപ്പിച്ചതും ഈ അമ്മ . പുല്ലു പറിച്ചും , കല്ലെടുത്തു മാറ്റിയും അടിച്ചില്ലെന്നു ശകാരിച്ച്‌, വീണ്ടും വീണ്ടും അതേ മുറ്റം അടിപ്പിച്ചപ്പോൾ അന്നത്തെ പെറ്റിക്കോട്ടിട്ട പത്തു വയസ്സുകാരി കരഞ്ഞിട്ടുണ്ട്‌.

അടുപ്പിൽവച്ചെടുത്ത കലങ്ങൾ, ചാരമിട്ടു തേച്ചു കഴുകിച്ച്‌, പുത്തൻ കലം പോലെ ആകുന്നതു വരെ പിന്നെയും പിന്നെയും കഴുകിച്ച്‌, എന്നെ വൃത്തിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതിന്‌ , എത്ര നന്ദി പറഞ്ഞാലാണമ്മേ മതിയാവുക ?.

രാവിലെ കുത്തിപ്പൊക്കി ഉണർത്തി വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും പള്ളിയിൽ വിട്ട്‌, എന്റെ മനസ്സിൽ ദൈവ വിചാരം ഉണ്ടാക്കിയതും ഈ അമ്മ.

വൈകിട്ട്‌, സന്ധ്യമണി അടിക്കുമ്പോൾ തന്നെ, അൻപത്തിമൂന്നുമണി ജപവും കരുണക്കൊന്തയുമെല്ലാം മുട്ടു കുത്തി നിന്നു ചൊല്ലാൻ പഠിപ്പിച്ചതും ഈ അമ്മ.

പറമ്പിലെ ഉണങ്ങിയ ഓലമടൽ (ചൂട്ട്‌) വെട്ടി നല്ല വൃത്തിയായി കെട്ടുകളാക്കി ശേഖരിച്ചു വയ്ക്കാനും, അടുപ്പിൽ തീ പിടിപ്പിയ്ക്കാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തത്‌ അതുപയോഗിക്കാനും പഠിപ്പിച്ചത്‌ വഴി ഇല്ലായ്മയുടെ ദിവസങ്ങളിലേയ്ക്ക്‌ കരുതി വയ്ക്കാൻ പഠിപ്പിച്ചതും ഈ അമ്മ.

ആദ്യം അടി , പിന്നെ പ്യാച്ച്‌... ബെല്ലാരി രാജ യെ പോലെ അതായിരുന്നു അമ്മയുടെയും നയം. അടി വീണിട്ടേ കാര്യം എന്തെന്നു പറയുള്ളൂ. “പെൺപിള്ളാരു കാലുമ്മേക്കാലും കേറ്റിയാണോടി ഇരിക്കണത്‌ ” ?, അല്ലെങ്കിൽ “പാണ്ടിയേൽ (ഉമ്മറപ്പടിയിൽ, വാതിലിന്റെ പടിയിൽ,) നില്ക്കരുതെന്നു പറഞ്ഞിട്ടില്ലേടി ?” , അപ്പന്റെയൊപ്പത്തിനൊപ്പം കേറി ഇരുന്നാണോടി വർത്താനം പറയണത്‌ ?, പെൺപിള്ളാരു മുന്നിൽ തുണി ഇട്ടിരിക്കെടി.., പാവാടയുമിട്ടു വിശാലമായിട്ടിരുന്നോളും“ ഇങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും ആ അടിയുടെ കാരണങ്ങൾ. അമ്മയ്ക്കടിക്കാൻ സൗകര്യത്തിനെന്നോണം മുറ്റത്തോടു ചേർന്നു തന്നെ പുളിമരമൊരെണ്ണം നിന്നിരുന്നു. ഓടിട്ട ചാർത്തിന്റെ ഓരോ കഴുക്കോലിനിടയിലും, അമ്മ താഴെ നിന്നൊന്നു കൈ പൊക്കിയാൽ വലിക്കാൻ പാകത്തിൽ പുളിവാറൽ എപ്പോഴും സ്റ്റോക്കുണ്ടായിരുന്നു. ആ പുളി മരമൊന്നു കരിഞ്ഞു പോണേ എന്നു പ്രാർത്ഥിച്ചു ഞങ്ങൾ കുട്ടികൾ അതിന്റെ ചുവട്ടിൽ മത്സരിച്ചു മൂത്രമൊഴിച്ചിരുന്നു.

കണ്ടം കൊയ്യാനോ, ഞാറു നടാനോ, കള പറിക്കാനോ എന്തിനുമാകട്ടെ, അമ്മ പണിക്കാരോടൊപ്പം മുന്നിലുണ്ടാകും. അമ്മ പാടത്തും പറമ്പിലും പണിയാൻ പോകുമ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കാൻ, പാടത്തും പറമ്പിലുമുള്ള പണിക്കാർക്ക് മൂന്നു നേരവും ഭക്ഷണം തയാറാക്കാനുമൊക്കെ, അമ്മ പെൺമക്കളെയും ഞങ്ങൾ കൊച്ചു മക്കളെ വരെയും പഠിപ്പിച്ചിരുന്നു.

അവധി ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നാല്‍, വൈകിട്ടു വരെ പണിയിക്കുമായിരുന്നു അമ്മ. മുറ്റത്തെ പുല്ലു പറിയ്ക്കല്‍, പറമ്പും പരിസരവും അടിച്ചു വാരി കരിയിലകള്‍ കൂട്ടിയിട്ട് കത്തിയ്ക്കല്‍, പശുവിനെ കുളിപ്പിക്കല്‍, പന്നിക്കൂട്‌ കഴുകല്‍, പശ്ശുവിന്‌ പുല്ലരിയല്‍, തൊഴുത്തിലെ ചാണകം വടിയ്ക്കല്‍, നെല്ലു പുഴുങ്ങല്‍, പറമ്പായ പറമ്പിലെ കൊതുമ്പും കോഞാട്ടയും, മടക്കലയും, പെറുക്കി വെട്ടി ഉണങ്ങി വെറകു പുരയില്‍ വയ്ക്കല്‍, എന്നു വേണ്ട ഞങ്ങള്‍ നോക്കുമ്പോള്‍ കാണാത്ത എന്തെല്ലാം പണികളാണ്‌ അമ്മ ഓരോ ദിവസവും കണ്ടുപിടിച്ചു കൊണ്ടുവരിക.. അന്നൊക്കെ പിറുപിറുത്തിരുന്നെങ്കിലും, ഇന്നിപ്പോ രാവിലെ അഞ്ചു മണി മുതല്‍, രാത്രി പന്ത്രണ്ടു മണി വരെയും പണിഞ്ഞാലും യാതോരു മടുപ്പുമില്ലാതെ നടക്കാന്‍ പറ്റുന്നത് , അമ്മ നല്‍കിയ ആ പരിശീലനത്തിന്റെ കരുത്തൊന്നു കൊണ്ടു മാത്രം. ഒരു കൈ സഹായത്തിനാരുമില്ലാതിരുന്നിട്ടും (ഭര്‍ത്താവല്ലാതെ ) , രണ്ടു കുട്ട്യോളെ പുട്ടു പോലെ പ്രസവിക്കാനും, പിറ്റേന്നു മുതല്‍ പയറു പോലെ എഴുന്നേറ്റ് നടന്ന്‌, എല്ലാ കാര്യങ്ങളും ചെയ്യാനുമൊക്കെ കഴിവും കാര്യപ്രാപ്തിയുമുള്ള ഒത്തൊരു ഉരുപ്പടി ആയി എന്നെ മാറ്റിയെടുത്തതിന്‌, എങ്ങനെയാണമ്മേ ഞാന്‍ നന്ദി പറയേണ്ടത്‌ ?

കർത്താവ്‌ അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ കഴിപ്പിച്ചതു പോലെ,ഞായറഴ്ചകളിൽ മേടിക്കുന്ന ഒരു കിലോ ഇറച്ചി കൊണ്ട്, പന്ത്രണ്ടു മക്കളും, അവരുടെ കെട്ട്യോളുമാരും, കുട്ട്യോളും, പിന്നെ പാടത്തെ പണിക്കാരുമടങ്ങിയ വലിയ കുടുമ്പത്തിനു വിളമ്പിയിരുന്ന ആ ജാല വിദ്യ മാത്രം എനിക്കു പഠിപ്പിച്ചു തന്നില്ലല്ലോ അമ്മേ .

ഒരൊന്നന്നര സുന്ദരി ആയിരുന്നു അമ്മ. കുണുക്കൊക്കെ ഇട്ട്‌ ആ സുന്ദരി ചിരിയും ചിരിച്ചു നിന്നാൽ , ആഹാ എന്താരുന്നു ഗാംഭീര്യം. തൊണ്ണൂറ്റഞ്ച്‌ വയസ്സിലും നെറയെ തമാശ പറഞ്ഞു ചിരിക്കുമായിരുന്നു.. കഴിഞ്ഞ ഫെബ്രുവരിയിൽ പോയപ്പോഴും, എത്ര നേരം എന്തൊക്കെ പറഞ്ഞു ഞങ്ങൾ കുടുകുടെ ചിരിച്ചു..

പോരാൻ നേരം “ഇനി വരുമ്പോ അമ്മ ഉണ്ടാവൂല്ലല്ലോ ” എന്നു പറഞ്ഞു കെട്ടിപ്പിടിച്ചു മുത്തം തന്നപ്പോ.. “ പിന്നേ.. എത്ര കാലമായി ഇതു പറഞ്ഞു പറ്റിക്കുന്നു.. ഞാൻ കോളേജിലേയ്ക്കു പോകുമ്പോ മുതലിതു പറയണതാ.. ജോലിയ്ക്കു പോയപ്പോഴും, കല്യാണം കഴിഞ്ഞു പോയപ്പോഴും, അമേരിക്കയ്ക്കു വന്നപ്പോഴും ഇതന്നെ പറഞ്ഞു പറ്റിച്ചു. ഇപ്പോ ദാണ്ടെ എന്റെ പിള്ളാരേം കണ്ടില്ലേ ? ഇനി എന്റെ പെൺകൊച്ചിന്റെ കെട്ടും കൂടി, അതിന്റെ കൊച്ചിനെ മാമോദീസായ്ക്കു തലയ്ക്കും പിടിച്ചിട്ടേ അമ്മ പോവുള്ളൂ..” എന്നു ഞാൻ പറഞ്ഞപ്പോളും ചിരിച്ചു.. ആ സുന്ദരിച്ചിരി.. എന്നിട്ടുമ്മയും തന്നു..

അമ്മയെന്നോർക്കുമ്പോൾ തന്നെ ഒരു നനുത്ത സ്നേഹത്തിന്റെ കുളിരാണിപ്പോഴും മനസ്സിൽ. നാട്ടിലെ തറവാട്ടിലേയ്ക്കൊന്നു പോകാൻ ആകെ ബാക്കിയുണ്ടായിരുന്ന പ്രചോദനം..

വാല്‍ക്കഷണം : കഴിഞ്ഞ ജൂലൈയില്‍ അമ്മ മരിച്ചപ്പോ എഴുതി പാതിയാക്കി വച്ച ഈ പോസ്റ്റ്, ഇന്നിപ്പോ അമ്മയുടേ മരണത്തിന്റെ ഓര്‍മ്മ ദിവസമെങ്കിലും പോസ്റ്റിയില്ലെങ്കില്‍, ഇങ്ങനെയൊരു മടിച്ചി ആകാനാണോടി, നിന്നെ ഞാന്‍ പഠിപ്പിച്ചതെന്നു ചോദിച്ച്, അവിടുന്നൊരു പുളിവാറുമായി വന്ന്, പാവാട പൊക്കി രണ്ടു പെട പെടയ്ക്കും ..

ലേബലുകള്‍: ,

45 അഭിപ്രായങ്ങള്‍:

7/15/2010 12:46:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

"ആദ്യം അടി , പിന്നെ പ്യാച്ച്‌... ബെല്ലാരി രാജ യെ പോലെ അതായിരുന്നു അമ്മയുടെയും നയം. അടി വീണിട്ടേ കാര്യം എന്തെന്നു പറയുള്ളൂ"

അതോണ്ട് ഇത്തിരി എങ്കിലും നന്നായില്ലേ....?
നല്ല പോസ്റ്റ്‌, നല്ല ചിന്തയും!

 
7/15/2010 01:28:00 AM ല്‍, Anonymous Leo പറഞ്ഞു...

kuttyedathi,

ethra bangiyayi engane ezhuthan kazhiyunnu ? oru cinema kandirangiya effect...ethu vare kaanatha aa ammaye polum eppo enikku ethiloode kandariyam.. kannu niranju poyi avasanam...

95 vayassu ???

 
7/15/2010 01:38:00 AM ല്‍, Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

അമ്മമാരുടെ സ്നേഹം എന്നത് സീമാതീതമാണ്..അവര്‍ വച്ചു വിളമ്പിത്തരുന്ന ഓരോ ഭക്ഷണത്തിലും അവരുടെ സ്നേഹം പുരണ്ടിരിക്കും..അതുകൊണ്ടാണു കാലമെത്ര ചെന്നാലും “അമ്മയുണ്ടാക്കി തന്നിരുന്ന ആഹാരത്തിന്റെ രുചി” നാവിന്‍ തുമ്പില്‍ തങ്ങി നില്‍ക്കുന്നത്..എന്നാലും നമ്മള്‍ അവരെ ദ്രോഹിക്കുന്നു.വഴക്കടിക്കുന്നു.തങ്ങളില്‍ പിണങ്ങുന്നു..........

കാലത്തിന്റെ കോലങ്ങള്‍

മനോഹരമായ ആഖ്യാനം..ഒരു നിമിഷം അമ്മയുടെ അടുത്ത് എത്തിയ പോലെ തോന്നി

നന്ദി ആശംസകള്‍

 
7/15/2010 03:16:00 AM ല്‍, Blogger Jidhu Jose പറഞ്ഞു...

sadharana achanmaranu kuttikkalathu villanmarayi vararu. Amma eppozhum samrakshakayude roopathilanu vararu. ivide thirichanallo.

 
7/15/2010 03:45:00 AM ല്‍, Blogger Kiran KV പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
7/15/2010 03:55:00 AM ല്‍, Blogger Kiran KV പറഞ്ഞു...

"ഒരു കുടുംബിനിയെന്ന നിലയിൽ, ഒരു വീട്ടമ്മയെന്ന നിലയിലെനിക്കെന്തെങ്കിലും ചെയ്യാനറിയുമെങ്കിൽ, അതെല്ലാം ഈ അമ്മ ചെയ്യുന്നതു, കണ്ടു പഠിച്ചതു മാത്രം. അമ്മ വച്ചിട്ടില്ലാത്ത ഒരു കൂട്ടാനും ഇന്നും മെനയായിട്ട്‌ വയ്ക്കാനെനിക്കറിയില്ല. (ലാപ്റ്റോപ്പിൽ റെസിപ്പി തുറന്നു വയ്ക്കാതെ ). അമ്മ വച്ചു കണ്ടിട്ടുള്ള കൂട്ടാനുകളും പലഹാരങ്ങളും, കണ്ണു കെട്ടിയാണെങ്കിലും ഉണ്ടാക്കാനറിയാം താനും...."

റെസിപ്പി തുറന്നുവെച്ചിട്ട് കാര്യമുണ്ടോ ??? :)
എന്തായാലും എല്ലാം നന്നായിട്ടുണ്ട് ...!!! ആശംസകള്‍ ..!!!

 
7/15/2010 04:35:00 AM ല്‍, Anonymous Cijo Thomas പറഞ്ഞു...

good post.....

 
7/15/2010 08:53:00 AM ല്‍, Blogger Manju Manoj പറഞ്ഞു...

വളരെ ഹൃദയസ്പര്‍ശി ആയി എഴുതിയിരിക്കുന്നു.ഇങ്ങനെ ഒരു അമ്മയെ കിട്ടാനും ഭാഗ്യം വേണം.നല്ല പോസ്റ്റ്‌.

 
7/15/2010 09:40:00 AM ല്‍, Blogger Mohan Kannan പറഞ്ഞു...

Edathi, parayenda aavasyamillallo ? enikku malayalam type cheyyanariyilla.

I too had a bucolic upbringing, until I 10, in a rustic village in Palghat, by my Grandmother --- strangely enough, my dad's mother.

The advantages of being born and brought in such fashion in fact is a blessing in disguise. But only the wise give credit to the fact that these are the ways one becomes a man/woman. I have seen in my life people cribbing about these same things, saying 'I had to undergo all this in life'. And there are struggles even as a grown up which we have to face for which there can be two ways of looking at it.

The fact that you are looking at your upbringing in this way, gives immense perspective on how you would be bringing up your own little ones. In many ways, they say 'Spare the rod and spoil the child'; its not that I am a fan of beating up my children, but at the same time believe that children should be chided if necessary, and spanked if absolutely necessary. I always had ideological differences with the American 'Self Esteem' based upbringing of children, which until the 1980s was even unheard of in the US (not that many people even know about it). And I am sure competition along the world does not know about the 'No Child left behind Act'.

In life there are winners and losers ! that is life, its raw, untamed and uncut (as Nat Geo says). Children who are brought up in the way you were mentioning, become worthy of winning, and more or less win !The rest of them have problems coping up.

After my rustic beginnings until I was 10, I had studied in a prestigious boarding school in a hill station (one of the reasons I can read and write malayalam, but think in English); I saw a number of them who were the latter variety. The school had various approaches to 'mend' them to conform, so that finally we all became worthy of winning. Luckily for me, I learn how to do most of what was written in your blog, plus the strict tight upper lip British traditions for the next 7 yrs of my school life. I cant thank my parents enough for giving me this wonderful combination of sorts....even though it was more by default than by design !

So let me wish you all the best for raising up your two 'Puttu kuttis' in Dallas and giving them the same values, believes and norms...while integrating them with the American way of life, if you have long term plans there. And I wish you run around 'payar like' for the rest of your life....so that atleast we could have some more of these 'Straight from the gut'kinda blogs.

 
7/15/2010 09:41:00 AM ല്‍, Blogger Mohan Kannan പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
7/15/2010 08:38:00 PM ല്‍, Blogger Jijo പറഞ്ഞു...

അമ്മമാരാണ്‌ സംസ്കാരം നിർമ്മിക്കുന്നത്. എല്ലാ അമ്മമാർക്കും മുൻപിൽ ഒരു പ്രണാമം.

(ശരിക്കും പന്ത്രണ്ട് മക്കളുണ്ടായിരുന്നോ? - അതാണോ ഈ ധൈര്യം?)

 
7/15/2010 08:39:00 PM ല്‍, Blogger Jijo പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
7/17/2010 02:00:00 AM ല്‍, Blogger ചെലക്കാണ്ട് പോടാ പറഞ്ഞു...

എല്ലാം എല്ലാം അമ്മയ്ക്ക്...

പുളിമരം ഇപ്പളും ഉണ്ടോ?

 
7/28/2010 09:15:00 PM ല്‍, Blogger Febin Joy Arappattu പറഞ്ഞു...

ഹൃദയത്തില്‍ തൊട്ടുള്ള പോസ്റ്റ്‌.

 
7/30/2010 03:02:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

നല്ല പോസ്റ്റ്! റ്റ്വിറ്റർ, ബസ്സ് തിരക്കുകൾക്കിടയിലും വല്ലപ്പോഴുമൊക്കെ ബ്ലോഗിനെയും ശ്രദ്ധിക്കണം :)

 
8/05/2010 05:04:00 AM ല്‍, Anonymous manesh പറഞ്ഞു...

It would be better, if you increase the font size a little and write short posts, but don't forget to write frequently. Nice blog.

 
8/09/2010 12:47:00 AM ല്‍, Blogger ...sijEEsh... പറഞ്ഞു...

നല്ല പോസ്റ്റ് :)

 
8/09/2010 02:53:00 AM ല്‍, Blogger --xh-- പറഞ്ഞു...

@edathi: post vayichappo aa 10 vayassukariyeyum ammachiyeyum, veedum ellam kanmunnil kandathu pole. Ammachi ee post vayichu swargathil irunnu chirikkunundavum – pandu padippictahu onnum veruthe ayillao ennu orthu :-D

 
8/10/2010 10:47:00 PM ല്‍, Blogger Rakesh R (വേദവ്യാസൻ) പറഞ്ഞു...

വളരെ നല്ല പോസ്റ്റ് :)

 
9/23/2010 09:30:00 AM ല്‍, Blogger Joji പറഞ്ഞു...

ഞാന്‍ എന്റെ വല്ല്യമ്മച്ചിയെത്തന്നെ ഓര്‍ക്കുന്നു.

 
10/12/2010 06:51:00 AM ല്‍, Blogger MANU™ | Kollam പറഞ്ഞു...

അമ്മമാരൊക്കെ ഇങ്ങനെ തന്നെയാണ്. നന്മയ്കുവേണ്ടി അവര് ചെയ്യുന്ന ശിക്ഷണങ്ങളൊന്നും പക്ഷേ കുട്യോള്ക്കാദ്യം പിടികിട്ടുകയില്ലാ. അവരെതിര്ക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യും. മനസ്സിലാക്കി കാര്യങ്ങള് ചെയ്യാന് പ്രാപ്തിയാകുന്പോ മനസ്സിലാകുന്നവ്. ജീവിതത്തില് രക്ഷപെടുകയും ചെയ്യും.

മനസ്സില് തട്ടി. നന്ദി ഇത്രയും കുറിച്ചതിന്.
മനു.കൊല്ലം.

 
10/27/2010 12:09:00 PM ല്‍, Blogger vidya പറഞ്ഞു...

സമാനമായ അവസ്ഥകളിലുടെ കടന്നു പോയത് കൊണ്ടാവണം
എനിക്ക് കുട്യേടത്തിയുടെ പോസ്റ്റ്‌ ക്ഷ പിടിച്ചു ട്ടോ.. നന്നായിരിക്കുന്നു..
അഭിനന്ദനങ്ങള്‍....

forMalayalam poems

 
10/30/2010 10:35:00 AM ല്‍, Blogger VINAYA N.A പറഞ്ഞു...

കുട്ട്യേടത്തീ................... എനിക്കഭിനന്ദിക്കാന്‍ തോന്നുന്നില്ല.നമ്മുടെ അമ്മൂമ്മമാര്‍ നൂറ്റാണ്ടുകളായി ചെയ്‌തുകൊണ്ടിരുന്നത മാത്രമാണ്‌ താങ്കളും പറഞ്ഞത്‌.നമ്മുടെ തലമുറതൊട്ടെങ്കിലും മാതൃകകളായി ഈ അമ്മൂമ്മമാരെ കാണരുത്‌.പെണ്ണിന്റെ ഇടം അടുക്കളയും വീടുമാണെന്നും, അവള്‍ക്കൊരു അസ്ഥിത്തം ആവശ്യമില്ലെന്നുമുള്ള സന്ദേശം തെറ്റുമാത്രമായിരുന്നു എന്നുള്ളത്‌ നാമെങ്കിലും അടുത്ത തലമുറക്ക്‌ കൈമാറണം.അതായിരിക്കട്ടെ ഈ തലമുറയിലെ സ്‌ത്രീയുടെ ധര്‍മ്മം

 
11/13/2010 05:22:00 AM ല്‍, Blogger ശ്രീനാഥന്‍ പറഞ്ഞു...

ഇത്തരം അമ്മമാരാണ് നമ്മുടെ ഗ്രാമങ്ങളിലെ കഷ്ടിവീടുകളെ പുഷ്ടിപ്പെടുത്തിയത്, നിറസാന്നിദ്ധ്യങ്ങളായി, വലിയ പുളിമരങ്ങളായി പന്തലിച്ചു നിന്നു അവർ. നന്നേ ചെറുപ്പത്തിൽ ഭർത്താവു മരിച്ചിട്ടും അഞ്ചു പെണ്ണിനേയും രണ്ടാണിനേയും കൃഷി ചെയ്ത് തന്റേടത്തോറ്റെ വളർത്തി വലുതാക്കി, എന്തിനും പോന്നോരാക്കിയ എന്റെ അമ്മമ്മയെ ഓർത്തു ഞാൻ. കുറിപ്പ് അതിന്റെ ആർജ്ജവം കൊണ്ട്, ശൈലിയുടെ ലാളിത്യവും ജീവിതച്ചൂടും കൊണ്ട് ശ്രദ്ധേയമായി. മൈത്രേയി വഴി വന്നതാണ്, ഇനിയും കാണാം!

 
11/13/2010 06:57:00 AM ല്‍, Blogger  Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അമ്മ താരാട്ട്...
ചൊല്ലിതീർക്കാൻ പറ്റാത്ത നന്ദികൾ...
കലക്കീട്ടാ കുട്ട്യേടത്തി

 
11/13/2010 08:04:00 AM ല്‍, Blogger yousufpa പറഞ്ഞു...

“അമ്മയുടെ മടിത്തട്ടിലാണല്ലൊ സ്വർഗ്ഗം”

 
11/13/2010 10:04:00 AM ല്‍, Blogger കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

അമ്മയെ, അമ്മൂമ്മയെ എല്ലാം ഓര്‍മപ്പെടുത്തുന്ന ഹൃദ്യമായ പോസ്റ്റ്‌!

ഈ ബൂലോകത്തില്‍ വെറും ഒരു തുടക്കക്കാരി മാത്രമായതിനാല്‍ ഇതുപോലെയുള്ള പല നല്ല ബ്ലോഗുകളും കാണാന്‍ കഴിഞ്ഞിട്ടില്ല. മൈത്രേയിക്ക് നന്ദി,ഈ പരിചയപ്പെടുത്തലിന്, ഇങ്ങോട്ട് വഴികാട്ടി തന്നതിന്..

 
11/14/2010 11:10:00 PM ല്‍, Blogger mayflowers പറഞ്ഞു...

അമ്മയെപ്പറ്റിയുള്ള സ്മരണ ഹൃദ്യം..

നമുക്ക് വഴക്ക് കൂടാനും,നമ്മോടു വഴക്കിടാനും അമ്മമാരല്ലാതെ വേറാരാ ഉണ്ടാവുക?

 
11/17/2010 08:02:00 AM ല്‍, Blogger Bijo J Francis പറഞ്ഞു...

It was an effort to stop myself from shedding tears, an effort in vain...

എല്ലാവരെയും ഓര്‍ക്കാന്‍ മറ്റൊരു കാരണം കൂടി തന്നതിന് നന്ദി...

മരത്തിന്റെ ചുവട്ടില്‍ മൂത്രം ഒഴിച്ചാല്‍ അത് കരിയില്ല...മൂത്രത്തില്‍ യൂറിയ ഉണ്ട് അത് വളം ആണ്... മരം പുഷ്ടിപ്പെടാനെ അതുപകരിക്കു....

എന്നാലും കരയിപ്പിക്കണ്ടാരുന്നു...

 
11/20/2010 09:54:00 AM ല്‍, Blogger Kumar പറഞ്ഞു...

നമ്മള്‍ക്കു കിട്ടുന്നാ ഭാഗ്യങള്‍ തിരിച്ചറിയ്യുന്നതു തന്നെ കാലം ഏറേ ചെന്നിട്ടാകൂം .....

 
1/17/2011 08:21:00 PM ല്‍, Blogger SUJITH KAYYUR പറഞ്ഞു...

manoharamaaya aakhyaanam. aashamsakal.

 
4/26/2011 10:41:00 AM ല്‍, Anonymous Binsy പറഞ്ഞു...

Aadyamayittanu Malayalathil ezhuthiya oru blog vaayichathu. Athu ee blog aayathine kurichorthu valare santhoshamundu. Ithu vayichappol, naadineyum, ammoommayeyum orupadu orma vannu.
Kuttyedathi iniyum blog cheyyanam.

 
9/05/2011 06:58:00 AM ല്‍, Blogger ഒരില വെറുതെ പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
9/05/2011 06:58:00 AM ല്‍, Blogger ഒരില വെറുതെ പറഞ്ഞു...

അമ്മ മനസ്സു പോലെ ഒരു കടല്‍ത്തീരം.
ഏത് ഉഷ്ണത്തിലും ചെന്നിരിക്കാവുന്നിടം.

 
12/28/2011 12:18:00 AM ല്‍, Anonymous Neema Rajan പറഞ്ഞു...

അമ്മയെന്നുള്ളോരാ തേന്‍മൊഴിക്കൊക്കുമോ പിന്നുള്ളനേകായിരം പദങ്ങള്‍... അമ്മക്കൊപ്പം അമ്മ മാത്രം.. :-))

 
1/19/2012 11:44:00 AM ല്‍, Anonymous July പറഞ്ഞു...

We are really really really... missing your articles. Always check for new posts. Please write. It is so nice, touching and I don't know what else to say. Keep blogging Kuttyedathi.....

 
5/27/2012 11:38:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Kuttyedathi, You should write more blogs; I frequently check your site wishing/praying for a new one and get disappointed. Find some time for us Kuttyedathi...

 
5/27/2012 11:38:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Kuttyedathi, You should write more blogs; I frequently check your site wishing/praying for a new one and get disappointed. Find some time for us Kuttyedathi...

 
5/27/2012 11:38:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Kuttyedathi, You should write more blogs; I frequently check your site wishing/praying for a new one and get disappointed. Find some time for us Kuttyedathi...

 
12/22/2012 01:43:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

[url=http://www.freewebs.com/atorvastatin]order lipitor online
[/url]atorvastatin hla 20
atorvastatin 10 mg india
lipitor interactions
atorvastatin lipitor
buy lipitor cheap online

 
1/06/2013 05:25:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

[url=http://www.freewebs.com/trazodone-buy]buy trazodone 50 mg
[/url]

 
1/16/2013 04:45:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

[url=http://www.freewebs.com/duloxetine-online/]order duloxetine
[/url] duloxetine hcl cymbalta
cymbalta ingredients
what is cymbalta duloxetine used for

 
1/16/2013 08:48:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

[url=http://sustiva-efavirenz.webs.com/]Generic Sustiva 600 mg online
[/url] Stocrin buy
Sustiva 600 mg
buy Sustiva 600 mg

 
2/27/2013 08:31:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

[url=http://www.microgiving.com/profile/ribavirin]buy ribavirin
[/url] ribavirin 100 mg
purchase virazole
purchase rebetol

 
3/15/2013 06:15:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

medrol q es
buy Cadista 16 mg
medrol tabs
medrol ja alkoholi

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം