ശനിയാഴ്‌ച, മേയ് 30, 2009

റ്റ്വിറ്ററും റ്റ്വയലോഗും പിന്നെ ഞാനും

എനിക്കെന്റെ ദിവസങ്ങളെ ഉണര്‍വുള്ളതാക്കാന്‍, എപ്പോഴുമെന്തെങ്കിലുമൊരു പ്രചോദനം വേണം. രാവിലെ അലാമടിക്കുമ്പോള്‍, അതോഫ്‌ ചെയ്തിട്ടു കട്ടിലില്‍നിന്നു ചാടി എഴുന്നേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്‌. ഇന്നത്തെ ദിവസം പതിവുള്ളതല്ലാതെ എന്തെങ്കിലുമൊന്നു ചെയ്യാനുണ്ടല്ലോ എന്ന തോന്നല്‍/ ആ ഒരുത്സാഹം, അതില്ലെങ്കില്‍ എന്റെ ദിവസങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറി വിരസമായി പോകും.

ആ പ്രചോദനം പലപ്പോഴുമെണ്റ്റെ ജോലി തന്നെയാവാം, ചിലപ്പോള്‍ ബ്ളോഗ്ഗിങ്ങാവാം, ചിലപ്പോള്‍ ഓര്‍ക്കട്ടില്‍ അര്‍മ്മാദിക്കല്‍, മറ്റു ചിലപ്പോള്‍ ജോലി സംബന്ധമായ എസ്‌ ടി എന്‍ എന്ന പോര്‍ട്ടലില്‍, തുടക്കക്കാരുടെ സംശയങ്ങള്‍ക്കും, പ്രോഗ്രാമിങ്ങ്‌ സംബന്ധമായ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കലാവാം. ഇനിയും ചിലപ്പോള്‍ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികള്‍ക്ക്‌, ലോകത്തിലെ മുഴുവന്‍ വിശേഷങ്ങളും, എന്തു കുക്കി, എന്തു ഷോപ്പ്‌ ചെയ്തു, എവിടൊക്കെ പോയി എന്നു വേണ്ട, സകല ഗോസ്സിപ്പുകളുമടങ്ങിയ നെടുനീളന്‍ മെയിലുകള്‍ അയയ്ക്കലാവാം. രാവിലെയെഴുന്നേറ്റാല്‍ അവരുടെ രണ്ടു പേരുടെയും ചെയിന്‍ മെയിലുകള്‍ മുഴുവന്‍ വായിച്ചിട്ടേ, ഞാന്‍ പല്ലു തേയ്ക്കാറു പോലുമുള്ളൂ.

പലരും പറയാറുള്ളതു പോലെ ജോലിയില്‍ നിന്നുള്ള വിരസതയകറ്റാനല്ല ഞാന്‍ ബ്ളോഗുന്നത്‌. ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍. ശരിക്കും, ജോലിയുമായി ഞാന്‍ കടുത്ത പ്രണയത്തില്‍ തന്നെയാണ്‌. ജോലിയില്‍ തിരക്കുകളുള്ള ദിവസങ്ങളില്‍ രാവിലെ ചാടിയെഴുന്നേല്‍ക്കാന്‍ എനിക്കു രണ്ടാമതൊരു പ്രചോദനം വേണ്ട. അത്രയ്ക്കുത്സാഹമുണ്ടെനിക്ക്‌ ഓഫീസില്‍ പോകാനും ജോലി ചെയ്യാനും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ പ്രോജക്ട്‌ തുടങ്ങി, ഏകദേശം ജനുവരി വരെ ഞാന്‍ എന്റെ ബ്ളോഗ്‌ പോലുമൊന്നു തുറന്നു നോക്കിയിട്ടില്ല. കാരണം തല ചൊറിയാന്‍ നേരമില്ലാത്ത പണിയുണ്ടായിരുന്നു.

പക്ഷേ പണികളൊക്കെ ഒതുങ്ങി , നെറയെ സമയം ബാക്കിവരുന്ന ചില സമയങ്ങളുണ്ട്‌. ആ ദിവസങ്ങളില്‍ രാവിലെ പുതപ്പൊന്നു കൂടി തല വഴി വലിച്ചിട്ടുറങ്ങാനേ തോന്നൂ. ആ ദിവസങ്ങളില്‍, അയ്യേ രണ്ടു പെറ്റ മുത്തിത്തള്ള, തൈക്കെളവി, എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നെന്റെ മനസ്സിനെയൊന്നകറ്റി നിറുത്താന്‍, കുട്ടിപ്പാവാടയിട്ടു നാട്ടുവഴികളിലൂടെ തുള്ളിച്ചാടി നടന്ന ആ ചെലപ്പാംകാടയുടെ, ചലപലാ, ചെലച്ചു കൊണ്ടിരുന്ന ആ വായാടിക്കോതയുടെ മനസ്സിലേയ്ക്കൊന്നു തിരിച്ചു പോവാന്‍, അതിനാണു ഞാന്‍ മേല്‍പ്പറഞ്ഞ പ്രചോദനങ്ങളെ ആശ്രയിക്കുന്നത്‌.

'എടോ, താനെന്തെങ്കിലുമൊന്നെഴുതെടോ തന്റെ ബ്ളോഗില്‍. ഒന്നില്ലെങ്കില്‍ തനിക്ക്‌, തിങ്കളും വ്യാഴവും മൂന്നു മണിക്കൂര്‍ ഫ്ളൈറ്റിലിരിക്കുമ്പോളെഴുതിക്കൂടേ ' - കെട്ട്യോന്‍സിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌.

'ദോ.. എത്രയോയെണ്ണം റ്റൈപ്‌ ചെയ്തിട്ടിരിക്കണൂ. ഒറ്റ മൂച്ചിനു നോട്ട്‌പാടില്‍ റ്റൈപി. ഇനിയതിന്റെ അക്ഷരത്തെറ്റു തിരുത്തി അതു പോസ്റ്റബിളാക്കാനെനിക്കു ക്ഷമയില്ല. "

സത്യം.. ബ്ളോഗിങ്ങിന്റെ മുഴുവന്‍ രസവും കൊല്ലുന്ന ഒരു സംഭവമാണതെന്നെ സംബന്ധിച്ച്‌. ഒരു പോസ്റ്റെഴുതുന്നതിന്റെ ഇരട്ടിയിലധികം സമയമതൊന്ന്‌ വൃത്തിയാക്കിയെടുക്കാനെടുക്കും. (എന്നു വച്ച് ഇതുവരെ പോസ്റ്റിയതെല്ലാം വൃത്തിയുള്ളതാണെന്ന അഹങ്കാരമൊന്നുമില്ല കേട്ടോ)

'എങ്കില്‍ പിന്നെ താന്‍ റ്റ്വീറ്റടോ.. അതാവുമ്പോ എളുപ്പമാണാല്ലോ..'

' അതെന്തൂട്ടാ സംഭവം ? '

'ഹാ.. അതറിയില്ലേ ? മാറിയ ലോകത്തിന്റെ പുതു സ്പന്ദനമല്ലേ റ്റ്വിറ്റര്‍ ? നമ്മളെന്താണിപ്പോള്‍ ചെയ്യുന്നത്‌..? അതിങ്ങനെ റ്റൈപ്‌ ചെയ്യുക .. അപ്പോ ആളോളതു വായിക്കും.. താന്‍ പറയുന്നതു കേള്‍ക്കാനിഷ്ടമുള്ളവര്‍ തന്നെ ഫോളോ ചെയ്യും.."

' 'അയ്യേ..അതെന്തൂട്ടു പോക്കണംകേടാണു മനുഷ്യാ ? ഞാനെന്തു ചെയ്യുന്നെന്നറിയാനാര്‍ക്കാ ഇത്ര താല്‍പര്യം ?(നിങ്ങള്‍ക്കല്ലാതെ ? :P )

" താനൊന്നു ശ്രമിച്ചു നോക്കെടോ..."

എവിടെ ? ഞാനല്ലേ കുഴിമടിച്ചി.

എന്നെ റ്റ്വീറ്റിക്കാന്‍ കക്ഷി ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ അതെന്തൂട്ടാണെന്നു നോക്കാന്‍ കൂടി കൂട്ടാക്കിയില്ല. പിന്നെയുമോര്‍മ്മിപ്പിച്ചപ്പോള്‍,.."എന്റെ മനുഷ്യാ, ഇവിടെ തല ചൊറിയാന്‍ നേരമില്ലാത്തപ്പഴാ.. അത്രോം സമയമുണ്ടാരുന്നേല്‍, ഞാനെന്റെ കൊച്ചിനെ കരാട്ടേ ക്ളാസ്സില്‍ കൊണ്ടോയേനേ. സ്വിമ്മിങ്ങിനു കൊണ്ടോയേനേ..".

പിന്നൊരൂസം, ദാണ്ടേ, ഐ-ഫോണ്‍ മേടിച്ചു വന്നിരിക്കുന്നു. "ഇനി തനിക്കു നടക്കുന്ന വഴിക്കു റ്റ്വീറ്റാം. വേറെ സമയമൊന്നും കളയാതെ. എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുമ്പോള്‍ റ്റ്വീറ്റാം, റ്റാക്സി എടുത്തോഫീസില്‍ പോകുമ്പോ റ്റ്വീറ്റാം. അങ്ങനെ താന്‍ വേറൊന്നിനും ഉപയോഗിക്കാത്ത സമയത്ത്‌...."

ഐ ഫോണ്‍ കിട്ടിയപ്പോള്‍ ഞാന്‍ 'സു ഡോ കു' കളിച്ചര്‍മ്മാദിച്ചു. കണക്കിലെ കളികളിലുള്ള പ്രാന്തു തീര്‍ത്തു. ഈസി, മീഡിയം, എക്സ്‌പര്‍ട്ട്‌..എന്നിങ്ങനെ ലെവലുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുന്നതിലായി കമ്പം. ഞാന്‍ ഊണിലും ഉറക്കത്തിലും, എലിവേറ്ററില്‍ നില്‍ക്കുമ്പോഴും, ബാത്ത്‌റൂമിലിരിക്കുമ്പോഴും രാത്രികളില്‍ ഉറക്കമൊഴിച്ചിരുന്നും സു ഡോ കു കളിച്ചു. റ്റ്വിറ്റര്‍ ബട്ടണില്‍ അറിയാതെ പോലുമൊന്നു ഞെക്കി നോക്കിയില്ല.

പിന്നൊരൂസം കെട്ട്യോന്‍സ്‌ റ്റ്വിറ്റര്‍ ഐഡി ഉണ്ടാക്കി, ഫോണില്‍ റ്റ്വിറ്റര്‍ സെറ്റപ്‌ ചെയ്തു തന്നു. അങ്ങനെയാണു ഞാന്‍ പതുക്കെ അതിലേയ്ക്കൊന്നെത്തി നോക്കിയത്‌.. ആദ്യമൊക്കെ അറച്ചു നിന്നെങ്കിലും പതുക്കെ ഞാനിഷ്ടപ്പെടാന്‍ തുടങ്ങി. റ്റ്വിറ്റര്‍ ജീവിതത്തില്‍ ഞാനേറ്റവുമധികം ആസ്വദിച്ചത്‌, നമ്മുടെ ലോക്‌സഭാ ഇലക്ഷന്‍ ഫലം, തല്‍സമയം റ്റ്വീറ്റ്‌ ചെയ്തതായിരുന്നു. (പറയണ കേട്ടാല്‍ തോന്നും രണ്ടു മൂന്നു കൊല്ലമായി റ്റ്വീറ്റുന്നുണ്ടെന്ന്‌. വെറും രണ്ടാഴ്ച പ്രായമുള്ള റ്റ്വിറ്ററാന്നേ ഞാന്‍ ).

പക്ഷേ, അതു കഴിഞ്ഞ ദിവസം റ്റ്വീറ്ററില്‍ ഞങ്ങള്‍ റ്റ്വയലോഗ്‌സ്‌(മലയാളം ഡയലോഗുകള്‍ റ്റ്വീറ്റര്‍വല്‍ക്കരിച്ച്‌ പറയുക..അത്രന്നെ...) കളിക്കുന്നതു വരെ..

മല്ലു റ്റ്വീറ്റേഴ്‌സെല്ലാം ഉഷാറായി പങ്കെടുത്തപ്പോള്‍, അതു നെറയെ ചിരിക്കു വകയുണ്ടാക്കി. ദോ താഴെ വായിച്ചോളൂ.


1. kuttyedathi മനസ്സില്‍ കുറ്റബോധം തോന്നിയാല്‍ പിന്നെ റ്റ്‌വീറ്റുന്നതെല്ലാം യാന്ത്രികമായിരിക്കും.
2.
whizkidd കൊച്ചു കുട്ടികള്‍ റ്റ്‌വീറ്റ്‌ ചെയ്താല്‍ കോലുമുട്ടായ്‌ ടായ്‌ ടായ്‌ !
3.
arocks അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ.. അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ..
4.
sreenadh1987 ഓര്‍ക്കുട്ട്‌ ദുഖമാണുണ്ണി, റ്റ്‌വിറ്ററല്ലോ സുഖപ്രദം.
5.
startonomics നമുക്കു റ്റ്‌വീറ്റ്ഡെക്കില്‍ പോയി റ്റ്‌വീറ്റ്‌ ചെയ്യാം. അതിരാവിലെ എഴുന്നേറ്റ്‌ റിപ്ളൈ വന്നുവോ എന്നും, റീറ്റ്‌വീറ്റ്‌ ഉണ്ടോ എന്നും നോക്കാം. അവിടെ വച്ചു ഞാന്‍ നിനക്ക്‌..
6.
ronyjacob ഒരു റ്റ്‌വിറ്റര്‍ കിട്ടിയിരുന്നെങ്കില്‍...... റ്റ്‌വീറ്റ്‌ ചെയ്യാമായിരുന്നു.....
7.
startonomics നമുക്ക്‌ ഒരു റ്റ്‌വീറ്റ്‌സ്‌ അങ്ങു കാച്ചിയാലോ ? ഈ ചൂടത്തു റ്റ്‌വീറ്റാ ബെസ്റ്റ്‌. ഡേവിഡേട്ടാ, റ്റ്‌വീറ്റുണ്ടാ ? രണ്ടു റീറ്റ്‌വീറ്റ്‌... ചില്ല്ഡ്‌
8.
whizkidd കുട്ടാ, റ്റ്‌വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ.... ശ്രുതി പോരാ.
9.
vimal ഹലോ .. ദൂരദര്‍ശന്‍ കേന്ദ്രമല്ലേ ? ഇന്നു വൈകിട്ടു റ്റ്‌വീറ്റ്‌ ചെയ്ത കുട്ടിയുടെ റ്റ്വീറ്റ്‌ ഐഡി പറഞ്ഞു തരാമോ ? ഒന്നു ഫോളോ ചെയ്യാനാ ?
10.
zeqox റ്റ്വീറ്റര്‍ അലിയാസ്‌ റീറ്റ്വീറ്റര്‍.
11.
arocks ദാസാ, നീ അമേരിക്കയില്‍ പോയാല്‍ പിന്നെ നിണ്റ്റെ റ്റ്വീറ്റ്‌ ആരു റീ റ്റ്വീറ്റും.
12.
theexperthand ഒരു റ്റ്വീറ്റ്‌ എഴുത്‌. ഒരു ആര്‍ റ്റി എനിക്കും ഒരു ആര്‍ റ്റി ലോക്കല്‍ പാര്‍ട്ടി സെക്രട്ടറിക്കും, അയക്കൂ. ഒരു ആര്‍ റ്റി താനും വച്ചോ.
13.
jestinjoy റ്റ്വിറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ളോഗര്‍ എടുക്കാന്‍ ?
14.
zeqox അമേരിക്കയില്‍ റ്റ്വിറ്ററില്ല പോലും! എന്തു വിഡ്ഢിത്തരമാണിവന്‍ പറയുന്നത്‌? റ്റ്വിറ്ററില്ലാത്ത നാടുണ്ടോ ?
15.
startonomics ഞാന്‍ ഈ റ്റ്വീറ്റ്‌ സ്ക്കൂളില്‍ ഒന്നും പഠിക്കാത്തതു കൊണ്ട്‌, റീറ്റ്വീറ്റിണ്റ്റെ പ്രവര്‍ത്തനത്തെ പറ്റി ഒന്നും അറിയില്ല.
16.
theexperthand ഇവരു ഭയങ്കര റീറ്റ്വീറ്റുകാരാ. തിരുവിതാംകൂറ്‍ രാജാവിണ്റ്റെ കയ്യീന്നു റ്റ്വീറ്റ്ഡെക്കും റ്റ്വിര്‍ളും വാങ്ങിച്ചവരാ.
17.
anvimal പോളണ്ടിനെ ക്കുറിച്ച്‌ നീ റ്റ്വീറ്റരുത്‌. അതെനിക്കിഷ്ടമല്ല.
18.
kuttyedathi എന്തെയ്‌ ഈ അല്‍പം ഗ്ളാമര്‍ ഉള്ള റ്റ്വീറ്ററിനെ പെണ്‍കുട്ട്യോള്‍ക്കിഷ്ടമല്ലെന്നുണ്ടോ ? കാക്ക റ്റ്വീറ്റീന്നാ തോന്നണേ...
19.
Crucifire റ്റ്വിറ്റര്‍ - ജനകോടികളുടെ വിശ്വസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌.
20.
vimal നീ ആണല്ലേടാ പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി റ്റ്വിറ്റര്‍ ?
21.
lakshmi_h തോമസുകുട്ടീ .....റ്റ്വീറ്റിക്കോടാ..
22.
startonomics അതെന്താ ദാസാ ഈ റ്റ്വീറ്റിംഗ്‌ നമ്മള്‍ നേരത്തെ തുടങ്ങാഞ്ഞത്‌ ? എല്ലാ റ്റ്വീറ്റിനും അതിണ്റ്റേതായ സമയമുണ്ടു ദാസാ.
23.
lakshmi_h ആഹാ ... ഐശ്വര്യത്തിണ്റ്റെ റീറ്റ്വീറ്റ്‌ മുഴങ്ങുന്നതു പോലെ....
24.
lakshmi_h അങ്ങനെ റീറ്റ്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ റ്റ്വിറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
25.
roshinroy ഓര്‍മയുണ്ടോ ഈ റ്റ്വീറ്റുകള്‍ ? ഓര്‍മ കാണില്ലാ..
26.
lakshmi_h റീറ്റ്വീറ്റോം കി സിന്തഗി ജോ കഭി ഖതം നഹി ഹോതാ..
27.
arocks ഇല്ലെങ്കീ, എണ്റ്റെ റ്റ്വീറ്റര്‍ ഐ ടി നിണ്റ്റെ പട്ടിക്കിട്ടോ..
28.
whizkidd ശേഖരാ എനിക്കു സ്വസ്ഥമായി റ്റ്വീറ്റണം. അതിനു തടസ്സം നിക്കാന്‍ നിണ്റ്റെ ഈ കൈകളുണ്ടാവരുത്‌. അതു കൊണ്ട്‌, അതു ഞാനിങ്ങെടുക്കുവാ.
29.
vimal എടാ നീ വല്ലതും കണ്ടാ ? ഉം.. എന്ത്‌ ? അളിയാ....ഫുള്‍ റ്റ്വീറ്റഡ്‌.... പോടാ, ഫഴ്സ്റ്റ്‌ റ്റൈമൊന്നും അങ്ങനെ ഫുള്‍ റ്റ്വീറ്റഡ്‌ കാണാന്‍ പറ്റില്ല. അളിയാ.. സത്യം..
30.
theexperthand എന്തൊക്കെയായിരുന്നു..? റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്റര്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിര്‍ള്‍....അവസാനം റ്റ്വീറ്റ്‌ റീറ്റ്വീറ്റായി.
31.
zeqox എന്താടോ റ്റ്വിറ്ററേ ഞാനിങ്ങനെയായി പോയത്‌ ? താന്‍ ചിന്തിച്ചിട്ടുണ്ടോ ?
32.
vimal കിട്ടിയാല്‍ റിപ്ളൈ...ഇല്ലെങ്കില്‍ റീറ്റ്വീറ്റ്‌ ..
33.
kuttyedathi തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി റ്റ്വീറ്റേഴ്‌സ്‌ കൊതിക്കാറുണ്ടെന്നും. തിരികെ വരുന്നേരം റ്റ്വീറ്റി ത്തകര്‍ക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും..
34.
jestinjoy ലാല്‍ സലാം റ്റ്വിറ്ററേ..
35.
kuttyedathi റ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും, റീറ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും കേടു റ്റ്വിറ്റര്‍ക്കാ. അതു മറക്കണ്ട.
36.
kuttyedathi നീ കണ്ട റ്റ്വിറ്റര്‍മാരുടെ ഇന്‍ഡ്യയല്ല യഥാര്‍ത്ഥ ഇന്‍ഡ്യ. അതു മനസ്സിലാക്കാം റ്റ്വീറ്റ്ഡെക്കുണ്ടായിരിക്കണം, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍ ഉണ്ടായിരിക്കണം, റ്റ്വിറ്റെറിഫിക്കുണ്ടായിരിക്കണം.
37.
anvimal മോഹന്‍ തോമസിണ്റ്റെ റ്റ്വീറ്റും റീറ്റ്വീറ്റും കൂട്ടിക്കുഴച്ചു നാലു നേരം വെട്ടി വിഴുങ്ങി..
38.
kuttyedathi അവനവന്‍ റ്റ്വീറ്റുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍... ഗുലുമാല്‍... പരസ്പരം റീറ്റ്വീറ്റി കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍.. ഗുലുമാല്‍..


കുറിപ്പ്‌ : റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്‍ള്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിറ്റെറിഫിക്ക്‌ - ഇതെല്ലാം റ്റ്വീറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പല ആപ്ളിക്കേഷന്‍സാണ്‌. ചിലതു പി സി യില്‍ ഉപയോഗിക്കാം, മറ്റു ചിലതു ഫോണിലും. റീറ്റ്വീറ്റ്‌ - മറ്റൊരാള്‍ അയച്ച ഒരു റ്റ്വീറ്റ്‌, അതിലെ സന്ദേശം കൂടുതല്‍ ആളുകളിലേയ്കെത്തിക്കാന്‍ വേണ്ടി വീണ്ടും അയക്കുന്ന സംഭവം.

ലേബലുകള്‍:

16 അഭിപ്രായങ്ങള്‍:

5/31/2009 02:36:00 AM ല്‍, Blogger ചന്ദ്രമൗലി പറഞ്ഞു...

മതി...ഞാന്‍ "സംദുഷ്ടനായി"......പോസ്റ്റിടുകയാണേല്‍ ഇങ്ങനെ ഇടണം . തുടക്കം വായിച്ചപ്പഴാ ഓര്‍ ത്തത് തേങ്ങയടിച്ചില്ലല്ലോ ന്ന്..... (((((((((((ഠോ))))))))))))

ഇനി ബാക്കി വായിച്ചിട്ട്.............. :)

 
5/31/2009 02:37:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

"ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍" കാര്യമായി എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. ഇങ്ങനെ പോയാൽ വല്ല ഡോക്റ്ററെയും കാണിക്കേണ്ടി വരും :)
റ്റ്വീറ്റർ വിശെഷങ്ങൾ ഇനിയും പോരട്ടേ...

 
5/31/2009 04:03:00 AM ല്‍, Blogger Umesh::ഉമേഷ് പറഞ്ഞു...

ഹഹഹ, റ്റ്വിറ്റേടത്തി :)

 
5/31/2009 04:51:00 AM ല്‍, Blogger ചന്ദ്രമൗലി പറഞ്ഞു...

കുട്ട്യേടത്ത്യേ...........



റ്റ്വിറ്റൂ ഓരോ നിമിഷവും ..

ഹ..നന്നായീണ്ടല്ലോ...ഇത് താനാ റ്റ്വിറ്റിയത്...

ഇത് കുട്ട്യേടത്തിക്ക് കൊടുക്കാം ..കൂടെ ഒരു അടിക്കുറുപ്പും . നിലവിളക്കിന്റടുത്ത് കരിവിളക്ക് വച്ചപോലണ്ട് .... ;)

 
5/31/2009 04:53:00 AM ല്‍, Blogger മൂര്‍ത്തി പറഞ്ഞു...

:)

 
5/31/2009 07:35:00 AM ല്‍, Blogger rpa പറഞ്ഞു...

ട്വിട്ടെരില്‍ രണ്ടു കൊല്ലമായി അര്മാദിക്കുന്നു. തുടക്ക കാലത്തെ രസം ഇടക്കാലത്ത് നഷ്ടപ്പെട്ട്. അന്ന് കുറെ കൂടെ conversations ഉണ്ടായിരുന്നു. പിന്നീട് അന്നത്തെ തുടക്കക്കാര്‍ക്ക് followers കൂടിയപ്പോള്‍ അവര്‍ പതുക്കെ പതുക്കെ ഒരു ചെറിയ ഗ്രൂപിലേക്ക് ഒതുങ്ങി. പിന്നീട് അന്നത്തെ zest തിരിച്ചു വന്നത് കുട്ടിയെടതിയും കൂട്ടരും ട്വിറ്റെര്‍ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ്. ഈ ട്വിട്ടലോഗ്സ് ഞാന്‍ കണ്ടു ചിരിചോണ്ടിരിക്കുക ആയിരുന്നു. എന്നാലും participate ചെയ്യാന്‍ പറ്റിയില്ല, പണിതിരക്കായി പോയി.

ഉമേഷ്ജി .... ഒരു ദിവസം വന്നു മനുഷ്യന് ഒരു കീറാമുട്ടി കണക്കിട്ടു തന്നിട്ട് പോയിട്ട് പിന്നെ ആ വഴിക്ക് കണ്ടില്ലല്ലോ ..?. സത്യം പറയട്ടെ .. വളരെ നാല് കൂടി എന്റെ ജോലി സ്ഥലത്തെ ഒരു സൌഹ്രദ കൂട്ടയിമയില്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ഉമേഷ്ജി യുടെ കണക്കിലെ കളികള്‍. ഇനിയും വേണം. ഉമേഷ്ജി ക്ക് ബോര്‍ ആയിരിക്കും എന്നറിയാം. ഉമേഷ്ജിയും ഒരു പോസ്റ്റ്‌ ഇട്ടിട്ടിട്ടു സ്ഥിരം വായനക്കാരായ വക്കാരി, കല്യാണി മുതലായവരെ ട്വിട്ടെരിലേക്ക് ക്ഷണിക്കൂ .. അപ്പോള്‍ ഉമേഷ്ജിക്കു ബോര്‍ അടി മാറി കിട്ടും.

പറഞ്ഞു വന്ന കൂട്ടത്തില്‍ friendfeed നെ വിട്ടു കളയാന്‍ പറ്റില്ല. Realtime web ഇന്റെ എല്ലാ സാധ്യതകളെയും ഇത്ര അതികം വിനയോഗിച്ച ഒരു സര്‍വീസ് ഇല്ല ഇന്ന്. ആള്‍ക്കാര്‍ പോസ്റ്റ്‌ ചെയ്യുന്നത് അപ്പപ്പോള്‍ നമക്ക് കാണാന്‍ കഴിയും. ട്വിട്ടെരിനെ കാലും എനിക്ക് കുറെ കൂടെ ഇഷ്ടം friendfeed ആണ്. gmail ഇന്റെ ശില്‍പികള്‍ തുടങ്ങിയ ഒരു കമ്പനി ആണ് friendfeed. Check out ചെയ്യുമല്ലോ

 
5/31/2009 09:53:00 AM ല്‍, Anonymous Sreejith പറഞ്ഞു...

Kollam Mashe... Nice read...

 
5/31/2009 01:41:00 PM ല്‍, Blogger വേണു venu പറഞ്ഞു...

ഹാഹാ...
അവനവന്‍ റ്റ്വീറ്റുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍...

 
6/01/2009 12:27:00 AM ല്‍, Anonymous Startonomics പറഞ്ഞു...

കുട്ട്യേടത്തി, ട്വിട്ടെരില്‍ വന്നിട്ട് ആഴ്ചകള്‍ ആയെ ഉള്ളു ?...ട്വീട്സ് കണ്ടാല്‍ പറയില്ലാട്ടോ... ഏതായാലും ട്വിട്ടെരില്‍ വന്നതിന്റെ പിന്നിലെ ഹിസ്റ്ററി കലക്കി.... കുറേ മലയാളികള്‍ ഉള്ളത് കൊണ്ടാണ് ഇപ്പോ ട്വിട്ടെരില്‍ വരുന്നത് തന്നെ.....നമ്മുടെ ഇലക്ഷന്‍ ദിവസവും, മല്ലു twialogues ഉം ആണ് ഇതു വരെ ഉള്ളതില്‍ എറ്റവും ഉഗ്രന്‍ ആയതു......അതു ഇങ്ങനെ പോസ്റ്റിയത് കലക്കി.....വായിക്കാന്‍ നല്ല രസമുണ്ട്.. :) ...നമുക്ക് ഇനിയും ട്വിട്ടെരില്‍ അങ്ങട് തകര്‍ക്കാം...

 
6/01/2009 11:03:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

"പലരും പറയാറുള്ളതു പോലെ ജോലിയില്‍ നിന്നുള്ള വിരസതയകറ്റാനല്ല ഞാന്‍ ബ്ളോഗുന്നത്‌. ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍."

വെറുതേയല്ല ഞാനൊക്കെ ഇങ്ങനായിപ്പോയത്.
ജീവന്‍ പോകുമെന്നു പറഞ്ഞാലും ഒരു പത്ത് മിനിറ്റ് കഴിയുമ്പോള്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ കയറും.
പഠിക്കാനിരുന്നാലും അതെ.

ഇനി വേണം, ജോലിയില്‍ ഉള്ള താല്‍‌പര്യമൊക്കെ ഒന്നു പുഷ്ടിപ്പെടൂത്താന്‍. ;-)

 
6/01/2009 12:10:00 PM ല്‍, Blogger Vishnu Shankar പറഞ്ഞു...

എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌

27. arocks: ഇല്ലെങ്കീ, എണ്റ്റെ റ്റ്വീറ്റര്‍ ഐ ടി നിണ്റ്റെ പട്ടിക്കിട്ടോ..

ഹിഹി..അത് കലക്കി!

 
6/11/2009 09:54:00 AM ല്‍, Blogger Unknown പറഞ്ഞു...

വെല്‍ക്കം ടു ട്വിറ്റെര്‍ നൈസ് ടു മീറ്റ്‌ യു !!

 
6/13/2009 02:20:00 AM ല്‍, Blogger Nikhilvishnupv പറഞ്ഞു...

എന്റെ റ്റ്വിറ്റ് പരമ്പര ദൈവങ്ങളേ.....ഇന്നാ പിടിച്ചൊ... ഠേ............

 
6/25/2009 01:21:00 AM ല്‍, Blogger --xh-- പറഞ്ഞു...

കൊല്ലം രണ്ടില്‍ കൂടുതലായി റ്റ്വിറ്റരില്‍ വന്നിട്ട്, പക്ഷെ ഈയിടെയാ ശെരിക്ക് ആക്ടീവ് ആയേ... ഇപ്പൊ മഴത്തുള്ളി ബ്ലോഗ് വായിച്ചപ്പോളാ ഈ ലിങ്ക് കിട്ടിയെ... ഇവിടെ വന്നപ്പോ ദെ കിടക്കണു നമ്മുടെ ഒക്കെ റ്റ്വീറ്റ്സ്... :)

ഇനി സ്തിരം ഇതുവഴി വരാം...

 
8/17/2009 10:37:00 AM ല്‍, Blogger നിരഞ്ജന്‍ തംബുരു പറഞ്ഞു...

എന്നാലും ജോലി ആസ്വദിച്ചു ചെയ്യുന്നു എന്നു പറയേണ്ടിയിരുന്നില്ല.
കാരണം ലീവ് എടുക്കാന്‍ എന്തേലും ഒരു കാരണം നോക്കി ഇരിക്കുകയാണ്‌ ഞാന്‍ എപ്പോളും
എന്താണെന്നറിയില്ല ഞാന്‍ കൊച്ചിലെ മുതലേ ഇങ്ങനെയാണ്.
ഞാന്‍ ചെയ്യുന്നത് തെറ്റാണോ ഏട്ടത്തി

 
11/18/2010 07:50:00 AM ല്‍, Blogger byju പറഞ്ഞു...

ഞന്‍ ഇപ്പൊ ശരിയാക്കിതരാമ്.... ആ.... ചെറിയേ റ്റ്വുറ്റര്‍ ഇങൊട്ടു എഡുതെ...

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം