ആവലാതികള്‍ വേവലാതികള്‍
പ്രിയ ബഹുമാനപ്പെട്ട മനശാസ്ത്രജ്ഞയ്ക്ക്,
ജീവിതത്തിലൊരിക്കല്‍ പോലും ഇതു പോലുള്ള 'മനശാസ്ത്രജ്ഞനോടു ചോദിക്കുക' പോലൊരു പംക്തിയിലേയ്ക്കു ഞാനെഴുതിയിട്ടില്ല. അങ്ങനെ വഴിയില്‍ കാണുന്ന 'ചേട്ടനോടും ചേച്ചിയോടും മനശാസ്ത്രജ്ഞനോടും' സ്വന്തം ജീവിത പ്രശ്നങ്ങള്‍, പറയുന്നവരൊക്കെ മരമണ്ടന്‍മാരും, പരമ്പര വിഡ്ഢികളുമാണെന്നു ഞാന്‍ വിശ്വസിച്ചും പോന്നിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എണ്റ്റെ ഈ പ്രശ്നത്തിനൊരു മറുപടി തരാന്‍ ചേച്ചിയ്ക്കു മാത്രമേ സാധിക്കൂ എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.
പല വാരികകളിലായി പല മനശാസ്ത്ര പംക്തികളുണ്ടെങ്കിലും, ഞാന്‍ ചേച്ചിയെ തന്നെ തിരഞ്ഞെടുത്തതിനു കാരണങ്ങള്‍ രണ്ടാണ്. 1. ചേച്ചി ഒരു മനശാസ്ത്രജ്ഞ കൂടിയാണ്. എനിക്കു വട്ടാണോ അല്ലയോ എന്നു ചേച്ചിക്കു കൃത്യമായി പറയാന്‍ പറ്റും. 2. ചേച്ചി ഒരമ്മയാണ്. അതുകൊണ്ടു ഞാന്‍ പറയാന്‍ പോകുന്നതൊക്കെ ചേച്ചിക്ക് മറ്റാരേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ പറ്റും.
ഇനി എണ്റ്റെ പ്രശ്നത്തിലേയ്ക്കു കടക്കട്ടെ. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, എണ്റ്റെ നീറുന്ന പ്രശ്നമിതാണ് - 'ചിര പുരാതന കാലമായി, കഥകളിലും കവിതകളിലും, സിനിമയിലുമൊക്കെ നമ്മള്‍ കാണുന്ന തരത്തിലൊരമ്മയാവാനെനിക്കു പറ്റുന്നില്ല.' ചേച്ചിക്കൊന്നും മനസ്സിലായില്ലാല്ലേ ? ഞാനെല്ലാം തുറന്നു പറയാം ചേച്ചി. ചേച്ചിയില്‍ നിന്നെനിക്കൊന്നും ഒളിക്കാനില്ല.
എണ്റ്റെ ചേച്ചീ, നമ്മുടെ കവികളൊക്കെ എന്താ പാടിയിരിക്കുന്നത്? അമ്മയെന്നാല്‍, ദൈവത്തിനും മുകളിലുള്ള എന്തോ വലിയ ഒരു സംഭവം എന്നല്ലേ ? അമ്മ കരയില്ല, അമ്മയ്ക്കു സങ്കടങ്ങളില്ല.. അമ്മ ദേഷ്യപ്പെടില്ല.. അമ്മ ഭൂമിയേക്കാള്‍ ക്ഷമിക്കുന്നവളാണ്. അമ്മയ്ക്കു ക്ഷീണമില്ല, തളര്‍ച്ചയില്ല, അമ്മയ്ക്കു വേദനിക്കില്ല, രോഗം വന്നാല്‍ ക്കൂടിയൊന്നു വിശ്രമിക്കണ്ട. അമ്മയെന്നാല്‍, രാവിലെ നേരം വെളുക്കുന്നതിനും മുന്നേ ഓണാക്കിയാല്‍, രാത്രി ഒരു പന്ത്രണ്ടു മണി വരെ യാതോരു പരാതികളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മെഷീനാണ്.. എന്നൊക്കെയല്ലേ ?
എണ്റ്റെ ചേച്ചിയേ, ഞാനും കെട്ടി. ഞാനും രണ്ടു പെറ്റു. കെട്ടുന്നതിനു മുന്നേ ഈ പ്പറഞ്ഞ മാതിരിയുള്ള ദൈവിക സ്വഭാവങ്ങളൊന്നുമെനിക്കിലായിരുന്നു. ദേഷ്യം വന്നാല്‍ കണ്ണും മൂക്കും കാണാത്ത, ആരൊടെന്നു നോക്കാതെ ദേഷ്യപ്പെടുന്ന, സാധനങ്ങളൊക്കെ വലിച്ചെറിയുന്ന ഒരു സാധാരണ മനുഷ്യ സ്ത്രീ. ദേഷ്യം തണുക്കുമ്പോളെല്ലാരേയും പോലെ, ക്ഷമ ചോദിച്ച്, ഉമ്മ കൊടുത്ത്, സ്നേഹ ബന്ധങ്ങള്‍ നിലനിറുത്തിയിരുന്ന ഒരു വെറും പെണ്ണ്.
വെല്ലുവിളിച്ചാല്‍/ചൊടിപ്പിച്ചാല്‍ വീറും വാശിയും കാണിക്കുന്ന, ഇച്ചരെ കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെ പറയാനിഷ്ടപ്പെടുന്ന, ഒരു പെണ്ണിണ്റ്റേതായ എല്ലാ മണവും കൊണവുമുള്ള ഒരു സാദാ പെണ്ണ്. സങ്കടം വന്നാല്‍ കരയുന്ന, സന്തോഷം വന്നാല്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന, വേദനിച്ചാലാര്‍ത്തലച്ചു കരയുന്നൊരു മനുഷ്യജീവി.
അപ്പോളൊക്കെ ഞാന്‍ വിചാരിച്ചിരുന്നതു, പെറുമ്പോള്‍ സംഭവിക്കുന്ന എന്തോ രാസപ്രവര്‍ത്തനമോ..അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനമോ കൊണ്ട് (ഇപ്പോ ഹോര്‍മോണല്ലേ ചേച്ചീ ഒരു ഫാഷന്‍ ? യെന്തരോ സംഭവിച്ചാലും, ഹോര്‍മോണിണ്റ്റെ വ്യതിയാനം കൊണ്ടാണെന്നല്ലിയോ പറച്ചില് ? ) ഞാനും പെറ്റു കഴിയുമ്പോള്‍ ഇതൊക്കെ മാറി ദൈവീക അമ്മയാകുമായിരിക്കുമെന്നു ഞാന്‍ വ്യാമോഹിച്ചു. എവിടെ ?
അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം, അമ്മ എപ്പോളുമിങ്ങനെ മടുപ്പില്ലാതെ പാചകം ചെയ്തു, വിവിധ വിഭവങ്ങള്‍ തീന്‍ മേശയില്‍ വിളമ്പുന്ന ഒരു റോബോട്ടാണെന്നൊക്കെയല്ലേ നമ്മള്‍ സിനിമയിലും കഥകളിലുമൊക്കെ കാണുന്നത് ? എണ്റ്റെ പൊന്നു ചേച്ചീ, ചേച്ചിയോടായതു കൊണ്ടുള്ള സത്യം പറയാമല്ലോ, എനിക്കടുക്കള കാണുന്നതു തന്നെ കലിയാണ്. അല്ല ചേച്ചി തന്നെ പറ. ഈ ലോകത്തു നമ്മളെന്തു പണി ചെയ്താലുമതിനൊരു ഫലമുണ്ടാവുമേ..? ഉദാഹരണത്തിന്, കോടെഴുതിയാല്‍, ദിവസത്തിണ്റ്റെ അവസാനം, ഒരു പ്രോഗ്രാം ബാക്കി കാണും. ഒരു മണിക്കൂറു തയ്യല്‍ മിഷ്യന്‍ ചവിട്ടിയാല്‍, ഒരു ബ്ളൌസോ ഉടുപ്പോ എന്തെങ്കിലുമൊന്നുണ്ടാവും. ഒക്കെ പോട്ടെ, പത്തു തൊട്ടി വെള്ളം കോരിയാല്‍, നാലു പാത്രം നെറച്ചു വെള്ളം കാണും. അതേ സമയം അടുക്കളപ്പണിയോ ?
രാവിലെ എഴുന്നേല്‍ക്കുമ്പോ, കഴുകി വൃത്തിയായി അലമാരയിലിരിക്കുന്ന പാത്രങ്ങളാണേ, ഒരു ബ്രേയ്ക്‌ഫസ്റ്റ് കഴിയുമ്പോളേയ്ക്കും, സകല പാത്രവും സിങ്കില്‍. ഒക്കെയൊന്നു കഴുകിയൊതുക്കുമ്പോളേയ്ക്കും ഉച്ചയ്ക്കത്തേയ്ക്കുള്ളത് തുടങ്ങാറാവും.. ചുരുക്കി പറഞ്ഞാല്‍, സിങ്ക് നെറയ്ക്കുക, സിങ്കൊഴിവാക്കുക, പിന്നേം സിങ്ക് നെറയ്ക്കുക, പിന്നേമൊഴിവാക്കുക .. ഇതന്നെയല്ലേ ചേച്ചി ഈ അടുക്കള പ്പണി? വട്ടുണ്ടൊ ഈ പ്പണി രാവിലെ തൊട്ടു വൈകിട്ടു വരെ ചെയ്തോണ്ടിരിക്കാന്‍ ? പക്ഷേ സിനിമയിലെ അമ്മയിതൊക്കെ ചിരിച്ചോണ്ടു മുഖം കറുക്കാതെ, ഒന്നു പരാതി പറയുക കൂടി ചെയ്യാതെ, ചെയ്യുന്നുണ്ടല്ലോ.. അപ്പോപ്പിന്നെ എനിക്കാരിക്കുമോ ചേച്ചീ വട്ട് ?
ഇനിയെണ്റ്റെ ചേച്ചീ, എനിക്കിടക്കിടക്കു ദേഷ്യം വരും. മക്കളാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ..കുരുത്തക്കേടു കാണിച്ചാലെനിക്കു നല്ല കലി വരും. വീട്ടിലു വിരുന്നുകാരു വന്ന നേരത്ത്, കാസറോളില്‍ അപ്പമെടുത്തു വച്ചിട്ടു, എല്ലാരേം കഴിക്കാന്‍ വിളിച്ചു വരുമ്പോള്‍, ഒരു ഗ്ളാസ്സ് ചോക്ക്ളേയ്റ്റു മില്‍ക്ക്, കാസറോളിലെ മുഴുവന്‍ അപ്പത്തിണ്റ്റേം മുകളിലൊഴിച്ചിട്ടു, ചിരിച്ചു നില്‍ക്കണൂ, എണ്റ്റെ സന്താനം. തല്ലണോ.., അതോ കൊല്ലണോ.. ചേച്ചി തന്നെ പറ.
വീടു മുഴോന്‍ തൂത്തു തുടച്ചു നടുവൊടിഞ്ഞ്, ഒന്നു മുഖം കഴുകാന്‍ മാറുമ്പൊളാരിക്കുമെണ്റ്റെ സന്താനം, തറയിലു ജ്യൂസു കമത്തുക, അല്ലെങ്കില്‍കഴുകി വച്ചിരിക്കുന്ന മുഴുവന്‍ പാത്രങ്ങള്‍ക്കു മുകളിലും യോഗര്‍ട്ടിട്ട് (തൈര്), അതില്‍ രാജാരവിവര്‍മയെ പോലെ പടം വരച്ചു കളിക്കുക. ചേച്ചി തന്നെ പറ കലി വരുമോന്ന്. കൊടുത്തു തുടയ്ക്കിട്ടൊരെണ്ണം..
മകളാണെങ്കില്‍ വല്യേ വായനക്കാരിയാ. അതിനിരുപത്തി നാലു മണിക്കൂറും പൊത്തകം വായിച്ചോണ്ടിരിക്കണം.. എപ്പോളും വായിച്ചോണ്ടിരുന്നാല്‍, അണ്ണാക്കിലേയ്ക്കു ഞം ഞം വയ്ക്കാനുള്ളതു തന്നെയുണ്ടാവുമോ ചേച്ചിയേ? എന്നിട്ടുമെണ്റ്റെ ചേച്ചീ, എന്നെ പറ്റുമ്പോലെയൊക്കെ ഞാന്‍ വായിച്ചു കൊടുക്കണുണ്ട്.. ഇറച്ചിയരിഞ്ഞോണ്ടിരുന്ന മുഴോന്‍ നേരം ഞാന്‍ സൈടിലിരുത്തി വായിച്ചോണ്ടാ ചെയ്തത്. പിന്നെയതു കഴിഞ്ഞതു കഴുകി വാരി അടുപ്പില്‍ കേറ്റുന്ന നേരത്തു വായിക്കാന്‍ പോയാലൊക്കെ കരിയൂല്ലേ എണ്റ്റെ ചേച്ചിയേ ? എനിക്കു രണ്ടു കയ്യല്ലേ ഉള്ളൂ ?
എന്നാലാ പെങ്കൊച്ചു വിചാരിക്കണ്ടേ, 'എണ്റ്റെ തള്ള ഇത്രോം നേരമെനിക്കു വായിച്ചു തന്നു. ഇനി ലഞ്ചു റെടിയാകുന്ന വരെ പോയി വല്ലതും വേറേ കളിക്കാമെന്ന്'. ങേഹേ... അതവിടെയിരുന്നു കിണുങ്ങും.. എന്നിട്ടു ചങ്കില്‍ കൊള്ളുന്ന ഒരു ഡയലോഗുമടിക്കും. "ദെയറീസ് നോ വണ്‍ റ്റു റീഡ് ഫോര്‍ മീ " യെന്ന്.. ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്നു പറഞ്ഞാല്‍ പിന്നെ എന്നാ ചെയ്യുമെണ്റ്റെ ചേച്ചിയേ ? സങ്കടോം ദേഷ്യോമൊക്കെ വന്നിട്ടു ഞാന്‍ പിന്നെയെന്തൊക്കെയാ അലറുകാന്നെനിക്കു തന്നെയറിയില്ല.
ഇതൊക്കെയോരോ ഉദാഹരണാങ്ങള്‍ മാത്രം കേട്ടോ ചേച്ചിയേ.. എന്നിട്ടു എണ്റ്റെ മക്കളോടു ഞാന്‍ ദേഷ്യപ്പെട്ടല്ലോ എന്നോര്‍ത്തിരുന്നു ബാത്‌റൂമില്‍ പൈപ്പ് തുറന്നിട്ടും, ഡ്രൈവ് ചെയ്യുമ്പോളുമൊക്കെ ആരും കേള്‍ക്കാതെ.. ഞാന്‍ വാവിട്ടു കരയും.. എന്നെ തന്നെ യടിക്കും... സത്യായിട്ടുമെനിക്കു വട്ടാണോ ചേച്ചി.. ? എനിക്കെന്താ ചേച്ചി സിനിമയിലെ അമ്മയാകാന്‍ പറ്റാത്തത ?
പിന്നെ, എനിക്കിടയ്ക്കിടയ്കു പനിയും ജലദോഷവും തലവേദനയുമൊക്കെ വരും... അപ്പോ എനിക്കൊന്നു വിശ്രമിക്കണം... ഒരു പെയിന്‍ കില്ലറു കഴിച്ചൊരര മണിക്കൂറു കിടക്കണം.. കിടന്നിട്ടെഴുന്നേറ്റു കഴിഞ്ഞാലെനിക്കൊടുക്കത്തെ കുറ്റബോധമാണെണ്റ്റെ ചേച്ചിയേ .. സിനിമയിലെ അമ്മമാരൊന്നും കിടക്കുന്നില്ലല്ലോ.. അവര്‍ക്കാര്‍ക്കും അസുഖം വരാറില്ല, വന്നാല്‍ തന്നെ അവരാരും കെടക്കറില്ല... വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്കസുഖം വരുമ്പോള്‍, ഇരുപത്തിനാലു മണിക്കൂറും നിന്നു പരിചരിക്കുന്നവളല്ലേ നല്ല അമ്മ ? എനിയ്ക്കെപ്പോഴും തലവേദന തരുന്ന ദുഷ്ട ദൈവത്തിനോടെനിക്കു കടുത്ത പക പോലും തോന്നുമെണ്റ്റെ ചേച്ചി.. ഞാനെന്താ ചേച്ചിയിങ്ങനെ ?
ചേച്ചി, സത്യമായിട്ടുമെനിക്കെന്താ പ്രശ്നം ? എല്ലാ അമ്മമാരുമെന്നെ പ്പോലെയൊക്കെ തന്നെയാണോ ചേച്ചി ? അപ്പോ പിന്നെ, സിനിമാക്കാരും , കഥാകാരന്‍മാരും, കവികളുമൊക്കെ കൂട്ടത്തോടെ നുണ പറഞ്ഞെന്നാണോ ? ഏയ്.. അതാവാന്‍ വഴിയില്ല. അപ്പോ പിന്നെ ഞാന്‍ മാത്രമെന്താ ചേച്ചിയിങ്ങനെ ? ഓരോ ദിവസൊം രാവിലെ ഉണരുമ്പോ, ഇന്നു ഞാന്‍ സിനിമയില്‍ കാണുന്ന മാതിരി ദൈവ തുല്യമായ അമ്മയാരിക്കുമെന്നൊക്കെ ദൃഡ പ്രതിജ്ഞ ചെയ്തെഴുന്നേല്‍ക്കും. വൈകിട്ടുറങ്ങാന്‍ നേരം, ഞാനൊരു പൂര്‍ണ്ണ പരാജയമായിരുന്നു എന്നു മനസ്സിലാക്കി കരയും. ഞാനൊരു റ്റോട്ടല്‍ ഫെയിലിയറാണെന്നൊക്കെ നഷ്ടബോധം തോന്നുമെപ്പോളും, ചേച്ചി.
അല്ല ചേച്ചീ, എനിക്കു മനസ്സിലാവാത്തത്, അതുവരെ വെറുമൊരു പെണ്ണായിരുന്ന, ഒരാളെങ്ങനെയൊന്നു പെറുമ്പോളേയ്ക്കും, എല്ലാ കുറ്റങ്ങളും കുറവുകളുമൊക്കെ ഇല്ലാണ്ടായി ദൈവതുല്യമാകുമെന്നാ ? ഇനിയവരൊക്കെ വല്ല ഹോര്‍മോണും കുത്തി വയ്ക്കണുണ്ടാവോ ചേച്ചി ? ഞാനാണെങ്കില്‍ ഇണ്റ്റര്‍നെറ്റിലൊക്കെ സേര്‍ച്ചിയിട്ടും, അങ്ങനെയൊരു ഹോര്‍മോണില്ലെന്നാ ഗൂഗിളു പുണ്യാളച്ചന്‍ പറയണത്. എണ്റ്റെ ചേച്ചീ, ഒരു ഡിപ്രഷണ്റ്റെ വക്കിലാണു ഞാന്‍. എല്ലാ വഴികളുമടഞ്ഞിട്ടാണു ഞാന്‍ ചേച്ചിക്കെഴുതുന്നത്. ചേച്ചിയെന്നെ ഈ പ്രതിസന്ധിയില്‍ നിന്നെങ്ങിനെയെങ്കിലും രക്ഷിക്കുമെന്നുള്ള ശുഭാബ്ധി വിശ്വാസത്തില്‍..
സ്നേഹപൂര്‍വ്വം അനാമിക
(അങ്ങേതിലെ ജാനൂ, ചേച്ചീടെ 'ആവലാതികള്‍ വേവലാതികള്‍' കോളം മുടങ്ങാതെ വായിക്കുന്നതാ. അതാ കള്ളപ്പേര് വച്ചത്. :)
വാല്‍ക്കഷണം: മനശാസ്ത്രജ്ഞയോടും പറയാതെ പോയത് : ഈ കത്തില്‍ 'ചേച്ചി' എല്ലാം മാറ്റി 'ചേട്ടന്‍' എന്നാക്കി, മറ്റേ 'മ' വാരികയിലെ 'ചേട്ടനോടു ചോദിക്കൂ' എന്ന കോളത്തിലേയ്ക്കും ഞാന്‍ അയച്ചിട്ടുണ്ട്. രണ്ടു തല ചേരും, പക്ഷേ നാലു ഡാഷ് ചേരില്ലാ ' എന്നല്ലേ ? നോക്കട്ടെ, ചേച്ചിയാണോ, അതോ ചേട്ടനാണോ എണ്റ്റെ ഹൃദയ വേദനകള്‍ മനസ്സിലാക്കുകയെന്ന് :)
ലേബലുകള്‍: മുഴുഭ്രാന്തിയുടെ ജല്പനങ്ങള്
41 അഭിപ്രായങ്ങള്‍:
ഇത് ശരിക്കും മന:ശാസ്ത്രജ്ഞനെ കാണിക്കണ്ട കേസാണെന്നാ തോന്നുന്നേ :)
ഞാന്‍ ചികിത്സിക്കണോ കുട്ട്യേടത്തി? വെറുതെ പറഞ്ഞതാ
അയ്യേ ഇതൊക്കെ വെറും കുട്ടി കാര്യമല്ലേ. ആ മന്ശാസ്ത്രന്ജ ഇതിനപ്പുറത്തെ വട്ടു തരത്തിലാവും. പിന്നെ ലോകത്തിലെ അഞ്ചിലൊരാള്‍ മാത്രമേ ഈ പറഞ്ഞ ഗുണ വിശേഷങ്ങളൊക്കെ ഉണ്ടാവൂ.. അവരെ കുറിച്ച കഥയും കവിതയും ഒക്കെ. നമ്മള്‍ പാവങ്ങള്‍. നമ്മളെ കുറിച്ച് ആര്എഴുതാന്‍.
കുട്ട്യേടത്തിയേ....ഇത് വട്ട് തന്നെ...
മരുന്നുണ്ട്. ആയുര്‍വ്വേദാ വട്ടിനു ബെസ്റ്റ്.
കവിയൂര്‍ പൊന്നമ്മയാദിചൂര്‍ണ്ണം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കലക്കി 2 നേരം കഴിക്ക്യാ.
പിന്നെ ആറന്മുള പൊന്നമ്മയാദി ലേഹ്യം അര സ്പൂണ്‍ വീതം 3 നേരം ഭക്ഷണ ശേഷം.
ഈ ടൈപ്പ് പ്രാന്തിനു ഈ മരുന്നാ ബെസ്റ്റ്. ഒന്നു ട്രൈ ചെയ്ത് നോക്കൂ.... ;)
കുട്ട്യേടത്തീ.... കിട്ക്കന്‍ പോസ്റ്റ്. :)
കുട്ട്യേടത്തീ, പേടിക്കണ്ട, ഇത് നോര്‍മലായിട്ടുള്ള എല്ലാ അമ്മമാരുടെയും പ്രശ്നങ്ങളാ. ഇതൊന്നുമില്ലെങ്കിലേ മന:ശാസ്ത്രഞ്ജനെ കാണണ്ട കാര്യമുള്ളു. ധൈര്യമായിരിക്കൂ, കുട്ട്യേടത്തിക്ക് വട്ടില്ല! :)
[കത്ത് എനിക്കിക്ഷ പിടിച്ചു.]
ഹഹഹ
അനാമികേ, ഇതിനുള്ള മറുപടി ചേച്ചിയോ ചേട്ടനോ ആരെങ്കിലും തന്നാല്‍ എനിക്കും കൂടെ ഒന്നു ഫോര്‌വേഡണേ. ഞാനും കൂടി ഭാവിയില്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്മെന്റിനു കാശു കൊടുക്കണ്ടല്ലോ. :))
സിനിമയും കവികളും മാത്രമല്ല, ഡോക്ടര്‍മാരും ചിത്രകാരന്മാരും ഒക്കെ ഉത്തമസ്ത്രീ ലക്ഷണം വിശദീകരിച്ചിട്ടുണ്ട്. രാജീവ് ചേലനാട്ടിന്റെ സ്ത്രീകളുടെ ശ്രദ്ധയ്ക്ക്!! പോസ്റ്റില്‍ ഒരു ഡോക്ടരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതൊക്കെ പാലിച്ച് വേണ്ടേ ജീവിക്കാന്‍.
..............................................................................
കുട്ട്യേടത്തി... :) :)
പരിച്ചയപെട്ടപ്പോഴേ ചില അപാകതകള്‍ ഞാന്‍ കണ്ടിരുന്നു. ഇനി എനിക്ക് അതില്‍ സംശയം ഇല്ല.
രക്ഷപ്പെടും എന്ന പ്രതീക്ഷ എനിക്ക് ഉണ്ട്.
[എനിക്ക് ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് ]
- നിഖില്‍
കുട്ട്യേടത്തി ഇത്തവണ കലക്കി...നല്ലൊരു ചെറുകഥ വായിച്ച ഒരു ഇത് കിട്ടുന്നുണ്ട്...വ്യത്യസ്തമായ ഒരു സങ്കേതം നിങ്ങളറിയാതെ തന്നെ വികസിക്കുന്നുണ്ട് ഈ രചനയില്‍. എല്ലാ അമ്മമ്മാര്‍ക്കുമ്മായി ഈ രചന സമര്‍പ്പിക്കപ്പെടേണ്ടതാണ്.
ചേച്ചി,
ചേച്ചിയുടെ ചേച്ചിയുടെ മറുപടി കിട്ടിയാല്‍ എനിക്കും ഒന്ന് അയച്ചു തരണേ! കാരണം എനിക്കിതു ഭാവിയില്‍ ആവശ്യം വരും !
നന്നായിടുണ്ട്, സൂപ്പര്‍ !
വിപിന്‍
uttaram kittumbol ivideyum onnu ariyikkane. Santhanam onne ullu..pakshe ekadesam ithe sthithi anu ivideyum.
PS: Ivide comment cheytha kuttikal illathavar okke poyi randu kuttikal aaya sesham thirichu vannu comment cheyyu pls.
ചാത്തനേറ്:“ കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെ പറയാനിഷ്ടപ്പെടുന്ന,ഒരു സാദാ പെണ്ണ്.” --- പെണ്‍ വര്‍ഗം പടിയടച്ച് പിണ്ഡം വയ്ക്കാന്‍ ചാന്‍സുണ്ട് ഇങ്ങനെ സത്യമെല്ലാം വിളിച്ച് പറയാമോ?--
പിന്നെ പിള്ളാരെ തല്ലി ദേഷ്യം തീര്‍ക്കാന്‍ പറ്റാത്ത നാട്ടിലായിപ്പോയാല്‍ ബ്ലോഗില്‍ അവരെ കരിവാരിത്തേച്ച് ദേഷ്യം തീര്‍ക്കാം അല്ലേ?
കുറച്ചു നാളായി വിഷമിച്ചു ഇരിക്കുവാരുന്നു....കുട്ട്യേടത്തിയുടെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ...കണ്ടില്ലല്ലോ...എന്ന്... ഹോ ഇപ്പോ സധാമാനമായി ....
സിനിമയിലെ അമ്മമ്മാര്‍ ഒന്നും ജ്വാലിക്കു പോകാറില്ല, കോഡ് ചെയ്യാറില്ല കുട്ട്യേടത്തി... അവരുടെ പണി തന്നെ ഇതാണ്....കുട്ടികളെ നോക്കുക, ഭക്ഷണം വെക്കുക, പാത്രം കഴുകുക...അത്ര തന്നെ....
ജോലി ചെയുന്ന എതോരമ്മയും നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഇതും...ഇതു വായിക്കുമ്പോള്‍, വീട്ടില്‍ എന്റെ അമ്മ പറയാറുള്ളത് ഓര്‍മ വരും :)...അടുത്ത് തന്നെ ഞാന്‍ ഒരു ഭ്രാന്തി ആകും..എന്ന്......
ഏതായാലും മനശാസ്ത്രജ്ഞ എന്തു ഉത്തരം തരും എന്നുള്ളത് ആകാംക്ഷയോടെ നോക്കിയിരിക്കുന്നു
നല്ലൊരു വഴിയുണ്ട് കുട്ട്യേടത്തി.. ഞങ്ങടെ നാട്ടില്‍ 'വേലക്കാരി' എന്ന് പറയും. ഒരെണ്ണം മേടിച്ചു വെയ്ക്ക്. പണി കുറയ്ക്കാം. സിനമയിലെ പോലെ ആള്‍ക്കാരെ കാണിക്കാന്‍ ഇടക്കൊക്കെ രണ്ടു പ്ലേറ്റ് കഴുകിയാല്‍ മതി.
പ്രിയപ്പെട്ട കുട്ടിയനുജത്തി അറിയാന്‍,
ഞാന്‍ പപ്പന്‍. മനശാസ്ത്രജ്ഞക്ക് സ്വകാര്യമായി എഴുതിയ എഴുത്തിനു ഞാനെങ്ങനെ മറുപടി എഴുതുന്നു എന്നാണോ ആലോചിക്കുന്നത്? വാരികയില്‍ ഡോക്റ്റര്‍ മോളി പൗലോസ് എം.ഡി. എന്ന പേരില്‍ എഴുതുന്നത് എന്റെ അനുജന്‍ ശ്രീകുമാറാണ്. ആ ഫോട്ടോയും പേരും വയ്ക്കാന്‍ വാരിക ഡോക്റ്റര്‍ മോളിക്ക് ആയിരം രൂപയുടെ ചെക്ക് കൊടുത്തെന്നത് ഒഴിച്ചാല്‍ ആ പംക്തിയും അവരുമായി ഒരു ബന്ധവുമില്ല. ശ്രീകുമാറിനു സമയമില്ലാത്തപ്പോഴൊക്കെ മറുപടി എഴുതിക്കൊടുക്കുന്നത് ഞാനാണ്. അവന്‍ കാശൊന്നും തരത്തില്ലെങ്കിലും വല്ലപ്പഴും കുപ്പി വാങ്ങിച്ച് തരാറുണ്ട്.
ആത്യന്തികമായി ചിന്തിക്കുമ്പോള്‍ രോഗം കുട്ടിക്കല്ല, ഡോക്റ്റര്‍ക്കുമല്ല, വെളിവും വെള്ളിയാഴ്ചയും വിവരവുമില്ലാത്ത സിനിമക്കാര്‍ക്കുമല്ല. നമ്മള്‍ മലയാളികള്‍ മൊത്തമായി മനോരോഗികളാണ്. അതുകൊണ്ടാണ് ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത കാര്യങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകളാകുന്നത്.
അമ്മയാകുന്നതിനു മുന്നേ തന്നെ തുടങ്ങാം. പെണ്ണുങ്ങളെല്ലാം പ്രേമിക്കുന്നത് അവരുറ്റെ ചെകിട്ടത്തടിക്കുകയോ പിറകേ നടന്നു ശല്യം ചെയ്യുകയോ ചെയ്യുന്ന തെമ്മാടികളെയാണ്. പ്രേമിക്കുന്നവരെല്ലാം പാട്ടുപാടുകയും ഡാന്‍സ് കളിക്കുകയും ചെയ്യും. (ക്രൂരന്മാരൊന്നും പാട്ടു പാടാറുമില്ല, ഡാന്‍സും കളിക്കാറില്ല.) അതിനി ശാസ്ത്രീയ സംഗീതം പാടുന്നവരാണെങ്കില്‍ ഒക്കെ പട്ടുപോലത്തെ മനസ്സുള്ളവരാണ്.
ജോലിയില്‍ പെണ്ണുങ്ങളെല്ലാം ഒന്നുകില്‍ വിഢിയായി ഒരു "ബോസ്സ്"ഇന്റെ നിഴലില്‍ ജീവിക്കുന്നവരോ പെഴച്ചവളോ ആണ്.
കെട്ടിക്കഴിഞ്ഞാല്‍ പെണ്ണ് പിന്നെ കുഷ്ഠരോഗിയായ ഭര്‍ത്താവിനു വ്യഭിചരിക്കാന്‍ കൊട്ടയില്‍ ആക്കിക്കൊണ്ട് വേശ്യാലയത്തില്‍ പോയ എന്തരവളുടെ പേരെന്താ? ശീലാവതിയോ സാവിത്രിയോ ആരായാലും അവളാണ്.
അവള്‍ ഇരുപത്തിനാലു മണിക്കൂറും ചുമ്മാ മോങ്ങിക്കോണ്ട് ഇരിക്കും.
അമ്മയായാല്‍ ബാക്കിയും തികഞ്ഞു.
നമ്മള്‍ എന്താണ് ഐഡിയല്‍ (എന്നുവച്ചാല്‍ നല്ലത് എന്നല്ല) എന്നു ചിന്തിച്ചിട്ട് അതാകുന്നില്ലയോ അതുവച്ചാണ് മിക്ക സിനിമയും സീരിയലും എടുക്കുക. മലയാളിക്ക് ആണും പെണ്ണും അടങ്ങുന്ന പ്രേക്ഷകര്‍ക്ക് കാണേണ്ടത് അതാണ് പടമായി വരുന്നത്. അവര്‍ക്ക് കാണേണ്ടത് കയറിപ്പിടിക്കുംപ്പോള്‍ പ്രേമിക്കുന്ന പെണ്ണിനെയും കുടിച്ച് കുന്തം മറിഞ്ഞ് വന്നു തല്ലുന്ന ഭര്‍ത്താവിന്റെ ശര്‍ദ്ദി കോരുന്ന ഭാര്യയെയും ഇരുപത്തിനാലു മണിക്കൂറും പിള്ളേരെ അവരെന്തു വികൃതി കാണിച്ചാലും കൊഞ്ചിച്ച് വഷളാക്കുന്ന തള്ളമാരെയുമാണ്. അടങ്ങി, ഒതുങ്ങി, ചുരുങ്ങി, ഒളിച്ച്, ദ്രവിച്ച് പണ്ടാരടങ്ങിപ്പോകുന്ന പെണ്ണിനാണ് ഡിമാന്‍ഡ്. ഇതിനു ചികിത്സ ഒരാള്‍ക്കല്ല, സംസ്ഥാന തലത്തില്‍ വേണം.
ഇത്രയും നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി. വാരികയിലെങ്ങാന്‍ ഇതു വന്നാല്‍ ശ്രീകുമാറിന്റെ പണി പോകും അതുകൊണ്ട് അവന്‍ എങ്ങനെ അമ്മമാര്‍ ക്ഷമാശീലമുള്ളവരാകാം, കുട്ടികളുടെ മാനസികാരോഗ്യം നശിക്കുന്നതില്‍ അമ്മമാരുടെ പങ്ക് എന്നൊക്കെ ഒരു മറുപടി വേറേ എഴുതിക്കൊള്ളും, ജനത്തിനു അപ്പീലിങ്ങ് ആയ മറുപടി വേണമല്ലോ പ്രസിദ്ധീകരിക്കാന്‍, വാരിക പുണ്യത്തിനു നടത്തുന്നതല്ലെന്നാണ് മൊതലാളി പറയുന്നത്.
വിശ്വസ്ഥന്‍,
പപ്പന്‍
'എന്റെ' എന്നതു 'എണ്‌റ്റെ' ആവുന്ന രഹസ്യം എങ്ങനെ എന്നൊന്നു പറഞ്ഞുതരാമോ? (വരമൊഴിയിലാണെങ്കിൽ ഇതു കിട്ടാൻ, അത്യാവശ്യം പണിയാനുണ്ട്):)
അനുജത്തീ, അമ്മയെന്നാല്‍ സഹനം എന്നൊരു പര്യായം കൂടിയുണ്ട്. അച്ഛന്‍ ഉപേക്ഷിച്ച് പോയ ഒരു മന്ദബുദ്ധിയായ ഏഴുവയസ്സുള്ള പെണ്‍കുട്ടിയേയും, തലമാത്രം വളരുന്ന അസുഖമുള്ള അഞ്ച് വയസ്സുകാരന്‍ മകനേയും കയറുകൊണ്ട് വീട്ടില്‍ കെട്ടിയിട്ട് വീട് ജോലികള്‍ക്ക് പോകുന്ന ഒരു അമ്മയുടെ കഥ ഈയിടെ കണ്ണാടിയില്‍ കാണിച്ചിരുന്നു,ആ അമ്മ ആര്‍ക്കാണു കത്തെഴുതുക? എവിടുന്നാണു മറൂപടി കിട്ടുക?
ദൈവം അറിഞു കൊണ്ടാണു അമ്മമ്മാര്‍ക്ക് സ്പെഷല്‍ ഡ്യൂട്ടികള്‍ കൊടുക്കുന്നത്. ഞാനും ഇവിടെ പറയും, പതിനേഴു വയസ്സള്ള മകനുള്ള എനിക്ക് ഈ അമ്മ സ്ഥാനത്തേക്കാള്‍ ഇഷ്ടം ഏതെങ്കിലും കാഴ്ച ബ്ംഗളാവിലേ തോട്ടി പണീയാണെന്ന്. ഇത്ര ദിവസം ഷേവിങ് കഴിഞാല്‍ വാഷ് ബേസിന്‍ ഒരാളുടെ മാത്രം ക്ലീന്‍ ആക്കിയാല്‍ മതിയായിരുന്നു. ഇപ്പോഴ് പൂര്‍ണ്ണ സമയം തോട്ടി പണിയും വെളുത്തേടന്‍ പണിയുമായിട്ട് കഴിയുന്നു. ഒച്ചയെടുത്ത് ഒച്ചയെടുത്ത് തൊണ്ടയ്ക്ക് ക്യാന്‍സര്‍ വരുമോ എന്ന് ഞാന്‍ ഭീതി പെടാറുണ്ട്. അവന്റെ മുറി ഒന്ന് ശരിയാക്കണമെങ്കില്‍ ബുള്‍ഡോസര്‍ കൊണ്ട് വരണമെന്ന് ഞാന്‍ പറയാറുണ്ട്.
.
പതിവു പോലെ ജയരാജന്‍ തന്നെ ആദ്യമെണ്റ്റെ പോസ്റ്റു വായിക്കുന്നത്. അതെയതെ, പ്രാന്തിണ്റ്റെ ഡാക്കിട്ടറെ കാണണം..സമയമായിരിക്കുന്നു.
ജീനമോളേ, ഈ അഞ്ചിലൊന്നിണ്റ്റെ കണക്കെവിടുന്നു കിട്ടി ? വനിതയും മനോരമയുമൊക്കെ പറയുന്ന പോലെ സര്‍വ്വേ നടത്തിയിട്ടാണോ ? ആരു പറഞ്ഞു, സിനിമയില്‍ മാത്രമുള്ളൂന്ന് ? യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ എത്രയോ പേരെഴുതുന്നു, അമ്മ മാഹാത്മ്യം ? പോട്ടെ മലയാളം ബ്ളോഗില്‍ പോലും പലപ്പോളായി പലരും, അമ്മയ്ക്കു സ്തുതിഗീതം പാടുന്നതു കണ്ടിരിക്കുന്നു. അപ്പോ നല്ല അമ്മമാരൊക്കെ നമുക്കു ചുറ്റും നെറയെ ഉണ്ടെന്നേ .
ചന്ദ്രമൌലി പണ്ടു ലാട വൈദ്യനായിരുന്നോ ? എന്തായാലും പറഞ്ഞ മരുന്നൊക്കെ രണ്ടീസം സേവിച്ചിട്ടും, ഒരു ഫലോമുണ്ടായില്ല.
താര!! ഇപ്പോളും ഇവിടൊക്കെയുണ്ടല്ലേ ? എത്രയോ യുഘങ്ങളായി നമ്മള്‍ തമ്മില്‍ കണ്ടിട്ട്.. ഇതൊക്കെ എല്ലാ അമ്മമാരുടേം പ്രശ്നങ്ങളാണെന്നൊരമ്മ തന്നെ പറയുമ്പോ ഒരാശ്വാസം. :) സുഖാണല്ലോല്ലേ ?
പ്റിയാ, രാജീവ് ചേലനാട്ടിണ്റ്റെ ബ്ളോഗ് കാണിച്ചു തന്നതിനു നന്ദി. ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും, പിന്നവിടുത്തെ കമണ്റ്റുകളും കണ്ടു കുട്ടി മാമാ, ഞാന്‍ ഞെട്ടി മാമാ, അവസ്ഥയിലായി :)
നിഖില്‍, പോസ്റ്റിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. :)
സന്തോഷ് പല്ലശനേ, താങ്കളുടെ കമണ്റ്റ് വായിച്ചപ്പോള്‍ പണ്ടു രാജു ഇരിങ്ങലിണ്റ്റെ കവിത വായിക്കുന്ന ഒരു സുഖം കിട്ടിയെന്നു പറയാതെ വയ്യ.' വ്യത്യസ്തമായ ഒരു സങ്കേതം' എന്നൊക്കെ പറഞ്ഞെന്നെ വെരട്ടല്ലേേന്നേ. :) നുമ്മ പാവം, ചുമ്മാ വായിലു വരണതു കോതയ്ക്കു പാട്ടെന്ന മട്ടില്‍, വല്ലപ്പോളുമൊരു മൂഡു വരുമ്പോ ഓരോന്നു കുത്തിക്കുറിയ്ക്കുന്നു.. അത്രന്നെ.. വായിച്ചതിനും കമണ്റ്റിയതിനും സന്തോഷം :)
വിപിനേ, വിപിനോടെനിക്കു കൊട്ടക്കണക്കിനു സ്നേഹോം ബഹുമാനോമാണ്. കാരണം, ഇത്രോം കൊല്ലം, എസ് എ പി യില്‍ ജോലി ചെയ്തിട്ടു, മലയാളത്തില്‍ ബ്ളോഗുന്ന, മലയാളത്തോടു താല്‍പ്പര്യമുള്ള, മലയാളം ബ്ളോഗെന്നൊക്കെ ഒരു സംഭവം ഈ ഭൂമീലുണ്ടെന്നറിയുന്ന, മറ്റൊരു സഹ എസ് ഏേ പ്പി ക്കാരനെ ഞാന്‍ കണ്ടിരിക്കണത്, വിപിനാണ്. ഈ ഭൂമീലു വട്ടെനിക്കു മാത്രല്ല, എന്നാശ്വാസം വിപിനെക്കാണുമ്പോ.:)
കമണ്റ്റിനു നന്ദി.
ആന്‍ മേനനേ, മലയാളത്തിലൊക്കെ കമണ്റ്റാന്‍ പഠിക്കണ്ടേ നമുക്ക് ? എണ്റ്റെ ആവലാതികളും വേവലാതികളുമൊക്കെ അവിടേം മനസ്സിലാക്കാന്‍ പറ്റിയെന്നതില്‍ സന്തോഷം.
കുട്ടിചാത്താ, ഉള്ള സത്യം വിളിച്ചു പറഞ്ഞതിനു പടിയടച്ചു പിണ്ഡം വച്ച് എരുമച്ചാണകം തളിക്കുന്നവര്‍ ചെയ്യട്ടെന്നെ.
ലിയോ മാവേലിയുടെ അമ്മയും എന്നെ പോലെ ഭാവി ഭ്രാന്തി ആകുലതകള്‍ പങ്കു വയ്ക്കാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ജോലി ഇല്ലായിരുന്നെങ്കിലും ഞാനിങ്ങനെയൊക്കെ പതം പറഞ്ഞു കരഞ്ഞേനായിരുന്നു ലിയോ. എത്ര ചെയ്താലും പെര്‍ഫക്റ്റാകുന്നില്ല, ഇങ്ങനെയൊന്നും പോരാ, ഇനിയുമിനിയും നന്നാവാനുണ്ടെന്നുള്ള ആ ഒരു ആക്രാന്തമാ.. :)
വിഷ്ണു ശങ്കറ്‍, വേലക്കരിയോ... അമേരിക്കയിലോ... ആഹാ.. എത്ര സുന്ദരമായ നടക്കാത്ത ആശ !! അല്ലെങ്കിലും ആ കോണ്‍സെപ്റ്റെനിക്കത്ര താല്‍പ്പര്യമില്ലാ ട്ടോ. :)
പപ്പന്‍.. , :)
അതുല്യേച്ചി, തോട്ടിപ്പണിയും, വെളുത്തേടന്‍ പണിയും ബുള്‍ഡോസറും :)
എന്നെത്തല്ലല്ലേ എന്ന് മുന്‍കൂര്‍ പറഞ്ഞിട്ടു ഞാന്‍ ഇതിനു മറുപടി തരാം.
സിനിമയില്‍ക്കാണുന്നത് വിട്ടുകള. അവരെന്നേ കണ്ണടച്ചിരുട്ടാക്കാന്‍ തുടങ്ങിയതാ!
പങ്കാളി എന്തിയേ? അടുക്കളയില്‍ മടയ്ക്കുമ്പോഴും, വീടടിച്ചുവാരുമ്പോഴും, സന്താനങ്ങള്‍ തല തിന്നുമ്പോഴും പപ്പാതി താങ്ങാന്‍ ആക്കൈ (ആണ്‍കൈ) നീണ്ടുവരാത്തപ്പോഴാണ് മിക്കവാറും ഇത്തരം പ്രശ്നമുണ്ടാകുന്നത്. പങ്കുവച്ചാല്‍ മാത്രം ലഘൂകരിക്കപ്പെടുന്ന ഒന്നാണ് കുടുംബഭാരം. ഒരാള്‍ തന്നെ പിടിച്ചാല്‍ അതു പൊങ്ങില്ല, പൊങ്ങിയാലോ, ആ ഭാരം താങ്ങി മനുഷ്യക്കോലമേ അല്ലാതാവും ആ പാവം. (അതുകൊണ്ടെനിക്ക് അകാലത്തില്‍ ഇണ നഷ്ടപ്പെടുന്നവരോട് കടുത്ത സഹതാപമാണ്).
ഇനി പകരം ഒരാള്‍ കൂടുതലും മറ്റേയാള്‍ കുറവും താങ്ങിയാലോ? ഈ കത്തില്‍ പറഞ്ഞ അവസ്ഥയായി!
എന്നെത്തല്ലല്ലേ. പൊന്നുപോലെ ഞാന്‍ കരുതുന്ന എന്റെ ചേച്ചിയുടെ (ആളും കുടുംബവും വിദേശത്തു തന്നെ) ഈ ഗതി തന്നെ കണ്‌ടെനിക്കു നല്ല പരിചയമാ.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
എനിക്ക് സങ്കടം വന്നു...അമ്മമാരുടെ കഷ്ടപ്പാടോര്‍ത്തിട്ട്...
പോസ്റ്റ് ഇഷ്ടപ്പെട്ടു...!
Haha.. kollaam,
Ithu 'Vadakkunokkiyanthrathinte' thudakkam pole undaayirunnu. Ithu thanne aanu vere pala ammamaarum manashasthranjamaarkku ayakkaarullathu.
vaayichirikkan nalla rasam... ennal verum hasyathil othungunna onnalla thaanum...
pandu.. (when I was home) amma kure pani cheythu kazhiyumbol ingane aavalathikal parayum.. njangal (njaan, chettan )athu kettu kaliyakkum.. mummykku maathrame paraathiyullu .. eppo nokkiyalum vayya... pinne, ee curry ishttalla, choru venda... enikku masala dosa, chettanu idly..
angane vattu pidippicha randu santhanangal aayirnnu/aanu njaanum chettanum..
Post vaayichappol ammayodu kooduthal sneham thonni poyi.
cheers to all mothers!
(malayalam aakkan officil swakaaryatha illa.. thidukkathil typi koottiyathaanu)
1. cinima kaanal niruthuu
2. ammayanenna ahamkaaram upekshikku
3. malayalam pusthaka vaayana avasaanippikku
ennittu swasthamaayi orazhcha 'nallirikkal' nadathiyaal ee asukham bhedamaakum.
illenkil enne daa... ...... ingane ingane vilicho!
കുട്ട്യേടത്തിക്ക് വട്ടില്ല..........
കിട്ക്കന്‍ പോസ്റ്റ്.....
പോസ്റ്റ് നന്നായിട്ടുണ്ട്.....വട്ടന്മാരുടെ അഭിപ്രായം ഒന്നു ശ്രദ്ധിക്കെണ്ട്, വീണ്ടും വരാം
എന്റെ അമ്മയെ ഒര്ര്‍ത്തു ...!!ഈ ജാതി പണികള്‍ ഞാനും എന്റെ അമ്മക്ക് കൊടുത്തിട്ടുണ്ടല്ലോ എന്നലോചിച്ചപ്പോ... എനിക്കൊരു സംശയം..അല്ല എനിക്ക് അന്ന് ഒരു പിരി ലൂസ് ആയിരുന്നോ..അല്ല കുട്ടിയേടത്തി പറ....
പോസ്റ്റ് കിടുക്കി..
Dear blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://kuttyedathi.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus
ഹ! ഹ!!
ഇതിപ്പഴാ വായിക്കാന്‍ കഴിഞ്ഞത്!
ഈ കത്തിന്റെ മറുപടി പോസ്റ്റ് ജീന എഴുതിയത് വായിച്ചു ഇവിടെയെത്തി...
സംഗതി കലക്കി!
In it something is. Thanks for the help in this question. I did not know it.
നാളേറെ ആയല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്. മറന്നോ ഈ ബ്ലോഗിനെ.
You are certainly right. In it something is and it is excellent thought. I support you.
ഹായ് കുട്ട്യേടത്തീ...
ശരിയ്ക്കും കിടിലൻ പോസ്റ്റ് തന്നെ...
ഇത് വായിച്ചപ്പോൾ ചേച്ചി കുടുംബജീവിതം എത്ര മാത്രം ആസ്വദിയക്കുന്നുണ്ടെന്ന് മനസ്സിലായി...
ജീവിതം ആസ്വദിയ്ക്കുന്നവർക്കല്ലാതെ വേറെ ആർക്കും ഇത്ര രസകരമായി ഈ വിഷയത്തെപ്പറ്റി എഴുതാൻ പറ്റില്ല....
uyyooo...nigaloru kidilam thanne ketto...entamme...ammayayi kazhinjathil pinne....mikkavarum divasavum ente manassil koodi kadannu pokunna chinthakala...eeeshoye...enna bhangiyayi avatharippichekkunnu...
Innu ithu vaayichathil bhayankara santhosham undu!!! Nervous breakdown-nde vakkathu ethiyirunnu ;-)
@anmenon paranjathu pole, santhanam onne ullu enkilum prashnangal same-to-same. :D :D
ഗ്രേറ്റ്....
ഏച് ബി ഓ യുദെ പോലെ സിമ്ബ്ലീ ദി ബെസ്റ്റ് :)
കുട്ട്യേടത്ത്യേ, എന്നിട്ട് ഇപ്പോഴെങ്ങിനെയുണ്ട്. സംഭവം നല്ല രസകരമായിട്ടുണ്ട്.
amma maare kurich ingane sugippichal matrame divasavum 4 neram vetti vizhungan kitoo ennarinju kondaanu AMMAMAHATHMYAM 'ma' prasideekaranangalilum tv kalilum parambarayyayi varunnath.
entha....sariyalle??
ഇതൊക്കെ വല്യ കാര്യമായി കാണുന്നതാ നിങ്ങടെ അസുഖം ..ആദ്യം വീട്ടിനടുത്തുള്ള ഒരു മനോരോഗ വിദഗ്ദ്ധനെ കാണിക്കുക ...അയാള്‍ക്കാനല്ലോ നിങ്ങളുടെ യഥാര്‍ത്ഥ കയ്യിലിരിപ്പ് വേഗം മനസ്സിലാക ....പിന്നെ മക്കളോട് ദേഷ്യം വരുമ്പോള്‍ അതിനു കാരണക്കാരനായ നിങ്ങടെ കേട്ടിയോനെയും തല്ലുക ...നല്ല ചൂടുള്ള ഫ്രൈ പാന്‍ കൊണ്ടായിരിക്കണം തല്ലേണ്ടത് ...ഇനിയും കൂടുതല്‍ പറഞ്ഞു തരണമെങ്കില്‍ ഫീസ് തരണം ....
valare touching.ammaiku,bharaiku undaakunna,undaakaan pokunna avastayaanu evide vaayichadu.theerchayaayum manasil ee karudhal eppozhum undaakum.
[url=http://love.ebiteua.com/]легкие отношения[/url]
[url=http://ebiteua.com/forum21-akademiya-im-m-s-panikovskogo.html]Академия им. М. С. Паниковского[/url]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം