വ്യാഴാഴ്‌ച, മേയ് 14, 2009

ഒരു മന്ത്രകോടിയും കുറേ ചിന്തകളും

ഈ അടുത്തിടെ ഒരു കല്യാണം കൂടി. വധുവിണ്റ്റെ സാരിയുടെ വെല വെറും അറുപത്തയ്യായിരം രൂപ. (എണ്റ്റീശ്വരന്‍മാരേ.., 'എണ്റ്റെ മന്ത്രകോടിക്കു വെറും അയ്യായിരമേ ഉണ്ടായിരുന്നുള്ളല്ലോ ..കാലം പോയ പോക്കേ,' എന്നും മറ്റും ആരും അറിയാതെ പോലും നെടുവീര്‍പ്പിട്ടു കളയല്ലേ. പ്ളീസ്‌.. ഒരു നെടുവീര്‍പ്പ്‌ പാതി വഴി വന്നെങ്കില്‍ അതവിടെ വച്ചു കോര്‍ക്കു കൊണ്ടടച്ചു വച്ചോ എങ്ങനേയും പിടിച്ചു നിര്‍ത്തിക്കോ. നൊസ്റ്റാള്‍ജിയ ഒക്കെ ഗമ്പ്ളീറ്റ്‌ ഔട്ട്‌ ഓഫ്‌ ഫാഷനായെന്നേ. അല്ലെങ്കിലും ആ പരാതിക്കര്‍ത്ഥമില്ലല്ലോ. മ്മടെ അമ്മൂമ്മയ്ക്കു വന്നു പറയാമല്ലോ, അവരുടെ മന്ത്രകോടിക്കു വെറും ഇരുന്നൂറു രൂപയായിരുന്നു വെല എന്ന്‌ .. )

അറുപത്തയ്യായിരം രൂപേടെ സാരി എന്നു പറയുമ്പോള്‍, സാരിക്കതിനനുസരിച്ച്‌ കനവും വേണമല്ലോ. ലോകത്തുള്ള മുത്തും പവിഴവും സീക്വന്‍സുമൊക്കെ അതിലുണ്ട്‌.

ചെക്കന്‍ പെണ്ണിണ്റ്റെ തലയില്‍ മന്ത്രകോടി കൊണ്ടു പുതയ്ക്കുന്ന ഒരു ചടങ്ങുണ്ട്‌. ഒരു മിനിറ്റിനകം തന്നെ അതു തിരിച്ചുമെടുക്കും. ആ ചടങ്ങിണ്റ്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ല.

ഇന്നു മുതല്‍ മരണം വരെ, എനിക്കു നിണ്റ്റെ തലയില്‍ കേറിയിരുന്നു നെരങ്ങാനും, ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നാനും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യാന്‍ പോലുമുള്ള അധികാരം ഞാന്‍ ഇതിനാല്‍ തീറെഴുതി എടുക്കുന്നു എന്നാരിക്കുമോ ? അറിയില്ല.

തലയില്‍ നിന്നെടുത്താല്‍ സാരി മടക്കി പെണ്ണിണ്റ്റെ കയ്യിലിട്ടു കൊടുക്കും. ആള്‍റെടി ആനയ്ക്കെടുപ്പതു പൊന്നുമായിട്ടാണ്‌, പെണ്ണിണ്റ്റെ നില്‍പ്‌. കൈയ്യില്‍ നെറയെ വളയും, പിന്നെ ബൊക്കേയും ഉണ്ട്‌. അതിണ്റ്റെ കൂടേയ്ക്കാണ്‌, ഈ സാരി കൂടി..

ഇനിയങ്ങോട്ടൊരു കാലത്തും നിണ്റ്റെ കൈയൊഴിയുവേകേലെന്നും, എപ്പോളും, കയ്യിലൊരെണ്ണം , പിന്നെ ഒക്കത്തൊരെണ്ണം, എന്ന കണക്കിലുണ്ടാകുമെന്നുമായിരിക്കുമിതിണ്റ്റെ വിവക്ഷ.

പിന്നീടു പള്ളിയിലെ ചടങ്ങുകള്‍ തീര്‍ന്ന്‌, പെണ്ണു വെള്ളസാരി/ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നതു വരെ, അതിങ്ങനെ കയ്യിലിടണം. പിന്നീടവിടെ നടന്ന രംഗങ്ങളൊരേ സമയം ചിരിയും സഹതാപവുമുണ്ടാക്കി.

സാരിയുടെ കനം താങ്ങാന്‍ വയ്യാതെ കല്യാണപ്പെണ്ണ്‌, ആരെങ്കിലുമിതൊന്നെടുത്തു മാറ്റുമോ, എന്നു ദയനീയമായി കണ്ണുകൊണ്ടാംഗ്യ ഭാഷയില്‍ ചോദിക്കുന്നു. " അയ്യോ, എടുത്തൂടാ, തീരണ വരെ പിടിക്കണം, വേണമെങ്കില്‍ മറ്റേ കയിലേയ്ക്ക്‌ മാറ്റിയിട്ടു തരാമെന്നു നാത്തൂന്‍.

അഞ്ചു മിനിറ്റിനകം ആ കൈയ്യും കഴയ്ക്കുന്നു. കല്യാണപെണ്ണ്‌ ആകപ്പാടെ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും കാണിക്കുന്നു.

പിന്നീടുള്ള ചടങ്ങുകള്‍ തീരുന്നതു വരെ സാരി, "ആ കയ്യിലീക്കയ്യിലോ..മാണിക്യ ചെമ്പഴുക്കാ.. എണ്റ്റെ വലം കയ്യിലേ.. മാണിക്യ ചെമ്പഴുക്ക.. എണ്റ്റെ ഇടം ..കയ്യിലേ മാണിക്യ ചെമ്പഴുക്ക.." എന്ന മട്ടില്‍ ഇടം കയ്യിലും വലം കയ്യിലും മാറി മാറി ഓടിക്കളിച്ചു.

അതുകൊണ്ടു മന്ത്രകോടി എടുക്കുന്നവര്‍ ദയവു ചെയ്തു വീട്ടില്‍ നിന്നൊരു ത്രാസും കൊണ്ടു പോവുക. ഇഷ്ടപ്പെടുന്ന സാരികള്‍ തൂക്കി നോക്കി മാത്രം എടുക്കുക. ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക. ഈ പരീക്ഷയില്‍ പെണ്ണും സാരിയും വിജയിച്ചാല്‍ മാത്രം..

അടിക്കുറിപ്പ്‌ : ഹൌ ആ മന്ത്രകോടി ആ പെണ്ണിണ്റ്റെ കയ്യില്‍ന്നു നേരേ ഇറങ്ങി എണ്റ്റെ മനസ്സിലേയ്ക്കാ പോന്നത്‌. എന്തൊരൊടുക്കത്ത കനമാരുന്നു. ഇവിടെയിറക്കി വച്ചപ്പോള്‍ എന്തൊരാശ്വാസം!

ലേബലുകള്‍:

14 അഭിപ്രായങ്ങള്‍:

5/14/2009 04:35:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

ന്യായങ്ങള്‍ പലതാണ് - ഒരു സാമ്പിള്‍ : ജീവിതത്തില്‍ ഒരിക്കലല്ലേ കല്യാണം നടക്കൂ - അപ്പഴ് കുറച്ച് ആഡംബരമൊക്കെയാകാം...

ഒരൊറ്റ ദിവസത്തേക്ക് വേണ്ടി ഇത്രേം വിലകൂടിയ സാരി ധരിക്കുന്നതിന്റെ ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല. അനാവശ്യ ധൂര്‍ത്ത്..

നല്ല പോസ്റ്റ്....

 
5/14/2009 05:20:00 AM ല്‍, Blogger ശ്രീ പറഞ്ഞു...

പോസ്റ്റ് രസകരമായി, കുട്ട്യേടത്തീ... എന്നാല്‍ പറഞ്ഞതില്‍ കാര്യമില്ലാതെയുമില്ല.

 
5/14/2009 07:11:00 AM ല്‍, Blogger SunilKumar Elamkulam Muthukurussi പറഞ്ഞു...

ഈ മന്ത്രകോടി ന്ന് വെച്ചാൽ എന്താ? “മന്ത്രകോടി” സാരിയാവുന്നതെങ്ങന്യാ?
പിന്നെ ഒരു കാര്യം ശരിയല്ല ട്ടോ, ഇവിടുന്നങ്ങോട്ട് ഒക്കത്തൊരെണ്ണം കയ്യിലൊരെണ്ണം എന്നൊക്കെ പറഞ്ഞില്ലെ അത്, ശരിയല്ല.
കുഞ്ഞ് ഉണ്ടായാൽ പിന്നെ അതിനെ ഏറ്റിനടക്കൽ അച്ഛന്റെ ചുമതലയായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്. കുഞ്ഞിനേം ഭാര്യേം കൊണ്ട്‌ നടക്ക്ണ് കണ്ടാൽ, “പറയെടുപ്പ്” തൊടങ്ങ്യോ ന്ന് ഒരു രസിക ചോദ്യം ചോദിക്കുന്നവരും ഉണ്ട്‌. :)‌:)
-സു-

 
5/14/2009 01:28:00 PM ല്‍, Anonymous വഴിപോക്കന്‍ പറഞ്ഞു...

അയ്യായിരത്തിന്റെ മന്ത്രകോടി എന്ന് കേട്ടപ്പോള്‍ ഒരു സമാധാനം.

ഞാന്‍ പെണ്ണിനോട് പറഞ്ഞു ഇതൊരു വേസ്റ്റ് ആണ്, ആ കാശു കൊണ്ട് നമുക്ക് വല്ലയിടത്തും കറങ്ങാന്‍ പോകാം. അവള്‍ മൂവായിരത്തിഅഞ്ഞൂറില്‍ അഡ്ജസ്റ്റ് ചെയ്തു (അവളുടെ ബന്ധുക്കള്‍ വില പതിനായരമെന്നാണ് പുറത്തു പറഞ്ഞത് - മോശം അതല്ലെങ്ങില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന എനിക്കാണത്ര!).

കുട്ടേടത്തി ഇത്തരം പാഴ് ആചാരങ്ങളില്‍ വിശ്വസിക്കണില്ല എന്നറിഞ്ഞതില്‍ സന്തോഷം...

 
5/14/2009 02:32:00 PM ല്‍, Blogger Umesh::ഉമേഷ് പറഞ്ഞു...

ഒവ്വ ഒവ്വേ...

മരണം വരെ, തലയില്‍ കേറിയിരുന്നു നെരങ്ങുന്നതും ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നുന്നതും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യുന്നതും വരെ ഭർത്താക്കളാണു പോലും! ഇതൊരു കമ്പ്ലീറ്റ് സ്ത്രീപക്ഷവായനയായിപ്പോയി ഏടത്ത്യേ...

എന്തായാലും ഭാര്യമാരുടെ സ്വഭാവത്തെപ്പറ്റി എവിടെയെങ്കിലും ക്വോട്ടാനുള്ള സാധനം ഏടത്തി തന്നെ തന്നല്ലോ. താങ്ക്യൂ.

ഇതു് ഒന്നുകൂടി വായിച്ചോളൂ. (ഇപ്പോഴത്തെ പോസ്റ്റൊക്കെ എന്തു പോസ്റ്റ്? പണ്ടു ഞാൻ എഴുതിയ പോസ്റ്റല്ലേ പോസ്റ്റ് :))

പോസ്റ്റ് കലക്കി. ഈ മന്ത്രകോടി കല്യാണദിവസം കഴിഞ്ഞാൽ പിന്നെ ഒരിക്കലും ഉടുക്കാറില്ല എന്നതാണു വേറേ ഒരു സങ്കടം. (വക്കാരി വരുന്നതിനു മുമ്പു ഞാൻ പോകട്ടേ. എത്ര ഭാര്യമാരോടു് ഉമേഷ്ജി ചെക്കു ചെയ്തു, അതിൽ എത്ര പേർ പിന്നെ ഉടുത്തു, എത്ര പേർ പിന്നെ ഉടുത്തില്ല ഇതൊക്കെ ഗവേഷണം ചെയ്തിട്ടേ ഇങ്ങനൊക്കെ എഴുതാവൂ എന്നാണു കല്പന :))

 
5/14/2009 02:47:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

മന്ത്രകോടി പിന്നെ ഉടുക്കില്ലാന്നു പെണ്ണുങ്ങളു വാശി പിടിച്ചിട്ടൊന്നുമല്ല, ഉമേഷ്ജി. അപ്പോളേയ്ക്കും രണ്ടു പെറും.
പിന്നെ അതിണ്റ്റെ ബ്ളൌസ്‌ കേറീട്ടു വേണ്ടേ ? പിന്നെ ഒന്നൂടെ അതേ പോലെ ഒരു ബ്ളൌസ്‌ തയ്ക്കണംകില്‍ സാരിയുടെ ഏക്ദേശം പകുതിയോളം മുറിച്ചെടുക്കേണ്ടി വരും.

പിന്നെ ഒരൂസം കൂടി ഉടുക്കും കേട്ടോ.കൊണ്ടോയി കുഴീലു വയ്ക്കാന്‍ നേരം.. :)

 
5/14/2009 02:52:00 PM ല്‍, Blogger Umesh::ഉമേഷ് പറഞ്ഞു...

അതെന്താ, കല്യാളം കഴിഞ്ഞിട്ടു പെറുന്നതിനു മുമ്പു് പെണ്ണുങ്ങൾക്കു് ഒന്നും ഉടുക്കാൻ തോന്നില്ലേ ഏടത്ത്യേ? :)

 
5/14/2009 07:44:00 PM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

"ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക"
എന്നിട്ട് കടയുടെ മുകളിലത്തെ നിലയിൽനിന്നും ആ ഡമ്മിയെ താഴെ ഇട്ടുനോക്കുക എന്നെഴുതിയില്ലല്ലോ, ഭാഗ്യം :)

 
5/14/2009 10:05:00 PM ല്‍, Blogger   പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
5/15/2009 07:48:00 PM ല്‍, Blogger Varsha Vipins പറഞ്ഞു...

adyamayittanu ivide..chila postukal ellam vayichu..enikku aa open writing oru padu ishtamayi..sarikkum pettenu spur of a moment-l thonnunna karyangal aanu ennu feel cheyyunnundu..vayanasukhavum undu..keep writing..:)

 
5/18/2009 01:28:00 AM ല്‍, Blogger ചീര I Cheera പറഞ്ഞു...

ഹ,ഹ എനിയ്ക്കുവയ്യ,
അടുത്ത പ്രാവ്വശ്യം നാ‍ാട്ടില്‍ പോവുമ്പോ കാലങ്ങളായി അലമാറിയില്‍ വൃത്തിയായി മടക്കിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന, ആ പാവം കല്യാണസാരിയെയൊന്നു ഉടുത്തിട്ടുതന്നെ വെറെ കാര്യം!
- ബ്ലൌസ് ആള്‍ട്ടറീത്, ആള്‍ട്ടറീത് ഒരു പരുവമായി, ഈ ശരീരഭാരം എവിടെയെങ്കിലുമൊന്ന് സ്ഥിരമാവുന്നതു വരെ സാരിയുടുക്കല്‍ നിര്‍ത്തിവെച്ച ഒരു പാവം ചുരിദാറുകാരി!

 
5/19/2009 11:48:00 PM ല്‍, Blogger Visala Manaskan പറഞ്ഞു...

:) പെങ്ങളേ...

അവരുടെ കല്യാണത്തിന്‌ എത്രരുവേടെ, എത്ര കിലോന്റെ, സാരി വാങ്ങണംന്ന് അവരല്ലേ തീരുമാനിക്കുക?

ലക്ഷുറികള്‍ എല്ലാം ഒരു നിലക്ക് അനാവശ്യം തന്നെയാണ്. എന്തിനാണ് വല്യ വല്യ വിലയുള്ള കാറുകള്‍?

അമേരിക്കന്‍ പ്രസിഡന്റിന് എന്തിനാ മെര്‍സിഡസ്? അമ്പാസഡര്‍ പോരേ??

എന്തെ മാര്‍ക്ക് 4 അമ്പാസഡറില്‍ ഡീലക്സ് കാറിന് സേയ്ഫ്റ്റി ഇല്ലെ? സൌകര്യം ഇല്ലേ? ലുക്ക് ഇല്ലെ? (ശോ.. കൊത്യാവും!), വെള്ള, കറുപ്പ്, നീല, വെടിച്ചില്ല് ചുവപ്പ്, തത്തമ്മ പച്ച, തുടങ്ങി ഓരോരുത്തരുടേം അഭിരുചിക്കനുസരിച്ച് ഇഷ്ടപ്പെട്ട നിറത്തില്‍ കിട്ടൂല്ലേ?

;)

 
5/24/2009 03:15:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

കലേഷ്‌, കുറ്റം പറഞ്ഞതല്ല, നമ്മുടെ മക്കളുടെ കാലമാകുമ്പോ ലക്ഷങ്ങളുടെ സാരിയായിരിക്കും വാങ്ങുക. തെറ്റില്ല. പക്ഷേ, പെണ്‍കുട്ടിക്കതു ചുമക്കാനുള്ള ത്രാണിയുണ്ടോ എന്നു നോക്കണമെന്നേ പറഞ്ഞുള്ളൂ.

ശ്രീ, വായിച്ചതിനും, അഭിപ്രായമറിയിച്ചതിലും നന്ദി.

-സു-സുനില്‍, അതൊരു രസികന്‍ നിരീക്ഷണം തന്നെ. 'പറയെടുപ്പ്‌' ക്ഷ പിടിച്ചിരിക്കണു.

വഴിപോക്കന്‍ - ഇതുപോലെ ആയിരിക്കും അവരും അറുപതിനായിരം പറഞ്ഞത്‌. പകുതി പള്ളിയ്ക്കു കൊടുത്തിട്ടു വിശ്വസിച്ചാല്‍ മതിയല്ലേ ?

ഉമേഷ്‌ജി, സ്ത്രീ പക്ഷ വായനയായി പോയല്ലേ ? ഉം. ക്ഷമി. :)

ജയരാജന്‍ , നന്ദി :)

ചൊറിയാച്ചോ, എണ്റ്റെ മന്ത്രകോടി തൂക്കി നോക്കാന്‍ പറ്റിയ ഒരു സ്കെയില്‍ വീട്ടിലില്ല, മേടിക്കുമ്പോള്‍ തൂക്കി നോക്കി അറിയിക്കാം .

വര്‍ഷാ വിപിന്‍സ്‌, എന്തൊക്കെ വിഭവങ്ങളാ, ബ്ളോഗില്‍. പിക്ചേഴ്സ്‌ കണ്ടപ്പൊ തന്നെ വയറു നെറഞ്ഞു. മനോഹരം.

പി ആര്‍, അതെ അതന്നെ പ്രശ്നം. മാറിക്കൊണ്ടിരിക്കുന്ന ശരീരഭാരം. ഗറ്‍ഭകാലത്തു കൂടി, പിന്നേം കുറഞ്ഞ്‌, പിന്നേം അടുത്ത ഗര്‍ഭകാലത്തു പിന്നേം കൂടി.. തൊന്തരവു തന്നെ..

വിശാലോ, മേടിച്ചോട്ടെ, പഷേ, കല്യാണ ദിവസം പള്ളിയില്‍ നിര്‍ത്തി പെണ്ണിനെ കരയിക്കണോ ?

വായിച്ച എല്ലാവറ്‍ക്കും നന്ദി.

 
2/03/2010 01:43:00 AM ല്‍, Blogger Pramod Thomas പറഞ്ഞു...

post is good but I don't agree with it

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം